മസ്കത്ത് ഇന്ത്യൻ സ്കൂളിന് നൂറുമേനി
മസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിന് നൂറുമേനി ജയം. 407 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 41 ശതമാനം വിദ്യാർഥികൾക്കും 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 99.2 ശതമാനം മാർക്ക് നേടിയ ഹ്യുമാനിറ്റീസിലെ കരിഷ്മ കലേഷ് സ്കൂളിെൻറ ചരിത്രത്തിൽ ഇന്നുവരെയുള്ള ഉയർന്ന മാർക്കാണ് നേടിയത്.
ഹ്യുമാനിറ്റീസിൽ കരിഷ്മ കലേഷ്, ക്രിസ്റ്റീൻ നോയെല്ലെ ഫെർണാണ്ടസ്, നവ്യ അനിൽ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. സയൻസ് വിഭാഗത്തിൽ സൗരവ് ചതാനി, സഫ ഖാൻ, ഗൗരി സുനിൽ, െഎശ്വര്യ അനൂപ് എന്നിവരാണ് മികച്ച വിജയം സ്വന്തമാക്കിയത്. കോമേഴ്സിൽ ദീഷിത സോയിൻ, ക്രിസ്റ്റി കാട്ടുങ്ങൽ രാജു, അഫ്രോസ അയ്യൂബ് ഖാൻ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ എത്തിയത്. മികച്ച വിജയം സ്വന്തമാക്കിയവരെ പ്രിൻസിപ്പൽ രാജീവ്കുമാർ ചൗഹാൻ, എസ്.എം.സി പ്രസിഡൻറ് ജെ. അജയകുമാർ എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.