മസ്കത്ത്: ശർഖിയ എക്സ്പ്രസ്വേയുടെ ഒരു ഭാഗം കൂടി ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ കാമിൽ അൽ വാഫിയിലെ 16 കിലോമീറ്റർ ഭാഗത്താണ് ഗതാഗതം ആരംഭിച്ചത്. വാണിജ്യ, താമസ മേഖലകളിലെ തിരക്ക് കുറക്കാൻ സഹായിക്കുന്നതിന് ഒപ്പം തെക്ക്, വടക്ക് ശർഖിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലേക്കുള്ള യാത്ര സുഗമമാക്കാനും ഇത് സഹായകരമാകും. രണ്ട് ഫ്ലൈ ഒാവറുകളാണ് 16 കിലോമീറ്റർ ഭാഗത്തുള്ളത്. ഇതോടൊപ്പം ഒരു വെഹിക്കിൾ അണ്ടർ പാസും കാൽനടയാത്രക്കാർക്കുള്ള രണ്ട് ടണലുകളും ഉണ്ടാകും. റോഡിെൻറ ഒാരോ ലൈനിനും 3.75 മീറ്ററാണ് വീതി. എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളോടെയുമാണ് റോഡ് നിർമിച്ചത്.
മസ്കത്ത് ഗവർണറേറ്റിനെ തെക്ക്, വടക്ക് ശർഖിയ ഗവർണറേറ്റുകളുമായി ബന്ധിപ്പിക്കുന്ന റോഡ് ഒമാനിലെ സുപ്രധാന റോഡ് നിർമാണ പദ്ധതികളിൽ ഒന്നാണ്. ദാഖിലിയ ഗവർണറേറ്റിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്വേക്ക് മൊത്തം 246 കിലോമീറ്ററാണ് ദൈർഘ്യം. ഇതിൽ ബിഡ്ബിദ് മുതൽ അൽ കാമിൽ അൽ വാഫി വരെയുള്ള 191 കിലോമീറ്റർ ഭാഗം ഇൗ വർഷം ആദ്യം ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. മൊത്തം 207 കിലോമീറ്ററിലാണ് ഇതുവരെ ഗതാഗതം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.