മസ്കത്ത്: ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിെൻറ നിരയിലേക്ക് രണ്ട് വിമാനങ്ങ ൾ കൂടിയെത്തുന്നു. എയർബസിെൻറ എ 321 നിയോ വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച ്ച് ജി.ഇ കാപിറ്റൽ ഏവിയേഷൻ സർവിസസുമായി സലാം എയർ ധാരണപത്രത്തിൽ ഒപ്പുെവച്ചു. ആഗോ ളതലത്തിൽ 75 രാജ്യങ്ങളിലായി ഉപഭോക്താക്കളുള്ള ജി.ഇ കാപിറ്റൽ ഏവിയേഷൻസിെൻറ ഉടമസ്ഥതയിൽ 1600ലധികം വിമാനങ്ങളാണ് ഉള്ളത്.
ആറര മണിക്കൂറിലധികം പറക്കൽ ശേഷിയുള്ള എ 321 നിയോ സലാം എയറിെൻറ വിപുലീകരണ പദ്ധതികൾക്ക് അനുയോജ്യമായ വിമാനമാണ്. പുതിയ വിമാനങ്ങൾ കൂടിയെത്തുന്നതോടെ മസ്കത്തിൽനിന്ന് സലാലയിലേക്കും യൂറോപ്പ്, കിഴക്കനേഷ്യൻ രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, ആഫ്രിക്കൻ മേഖലകളിലേക്ക് സർവിസ് തുടങ്ങാനും ഒമാെൻറ ടൂറിസം മേഖലക്ക് കരുത്തേകാനും കഴിയും.
അടുത്ത വർഷത്തോടെ സലാം എയറിെൻറ വിമാനങ്ങൾ 11 ആയി വർധിക്കുമെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. ഒമ്പത് എ 320 വിമാനങ്ങളും രണ്ട് എ 321 നിയോ വിമാനങ്ങളുമാകും ഉണ്ടാവുക. നിലവിൽ വിവിധ ജി.സി.സി രാഷ്ട്രങ്ങൾ, പാകിസ്താൻ, ബംഗ്ലാദേശ്, ഇൗജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ 27 ഇടങ്ങളിലേക്കാണ് സലാം എയർ സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.