മസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസ് കേരളപ്പിറവിദിനത്തോടനുബന്ധിച ്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി മിടുക്കൻ, മിടുക്കി മത്സരം സംഘടിപ്പിച്ചു. റമീ ഡ ്രീം റിസോർട്ടിൽ നടന്ന മത്സരത്തിൽ മുന്നൂറോളം വിദ്യാർഥികൾ പെങ്കടുത്തു.
ഒമാൻ പ് രൊവിൻസ് ചെയർമാൻ ടി.കെ. വിജയെൻറ നേതൃത്വത്തിൽ മലയാളഭാഷാ പ്രതിജ്ഞ ചൊല്ലിയാണ് മത്സരം ആരംഭിച്ചത്. കല-കായിക-രാഷ്ട്രീയ-വിനോദ മേഖലകളിലെ അറിവ് അളന്ന മത്സരത്തിൽ മബേല ഇന്ത്യൻ സ്കൂളിലെ നിസാർ സമീറിനെ മിടുക്കനായും മബേലയിലെതന്നെ ആഡ്രിയ മറിയ സജറിനെ മിടുക്കിയായും തിരഞ്ഞെടുത്തു.
രാവിലെ 8.30 മുതൽ തുടങ്ങിയ പരിപാടികൾ രാത്രി 9.30ന് വിവിധ കലാപരിപാടികളോടെയാണ് അവസാനിച്ചത്. നാട്ടിൽ നിന്നെത്തിയ ബിനു കെ. സാം, ഡോക്ടർ കെ.എൻ. ശ്രീകാന്ത്, പ്രഫ. മിനി മറിയം എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.
വിവിധ സ്കൂളുകളിലെ മലയാള ഭാഷാ അധ്യാപകന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള സമ്മാനം സീബ് ഇന്ത്യൻ സ്കൂൾ കരസ്ഥമാക്കി. വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസ് പ്രസിഡൻറ് എം.കെ. രവീന്ദ്രൻ, സെക്രട്ടറി ഫ്രാൻസിസ് തലച്ചിറ എന്നിവർ ആശംസകൾ നേർന്നു. അൽ െഎൻ പ്രസിഡൻറ് വർഗീസ് പാനക്കലും അൽ െഎൻ ലേഡീസ് വിങ് പ്രസിഡൻറ് ജാനറ്റ് വർഗീസും മുഖ്യാതിഥികളായി. ഗ്ലോബൽ പ്രസിഡൻറ് ജോണി കുരുവിളയും മിഡിലീസ്റ്റ് ചെയർമാൻ ഡോ. മനോജ് തോമസും സമ്മാനദാനം നടത്തി. ജോജോ ജോസഫ്, ഡോക്ടർ ഷെറിമോൻ തുടങ്ങിയവർ പരിപാടിയുടെ കോഒാഡിനേറ്റർമാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.