മലയാളിയുടെ കട കത്തി നശിച്ചു

മത്ര: മത്രയില്‍ മലയാളിയുടെ കട കത്തി നശിച്ചു. മത്ര സൂഖിൽ പഴയ ഹബീബ് ബാങ്ക് കെട്ടിടത്തിന് പുറകുവശത്തായുള്ള പൊന്ന ാനി സ്വദേശി പി.വി.സുബൈറി​​​െൻറ ഗൃഹോപകരണ മൊത്ത വിതരണ സ്ഥാപനമായ അല്‍ക്വയിസിനാണ് തീപിടിച്ചത്​. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

തീപിടിത്തത്തില്‍ കടക്കകത്തുള്ള സാധനങ്ങള്‍ ഏതാണ്ട് പൂർണമായും കത്തിയമര്‍ന്നു. അവശേഷിച്ചവ കരിപുരണ്ടും വെള്ളം നനഞ്ഞും ഉപയോഗ്യശൂന്യമായിട്ടുണ്ട്. സമീപത്ത് ലോഡ് ഇറക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളികളാണ് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. സിവില്‍ ഡിഫന്‍സി​​​െൻറ രണ്ടു വാഹനങ്ങളെത്തിയാണ്​ തീയണച്ചത്​. അപ്പോഴേക്കും കടയുടെ ഉള്‍വശത്തെ സാധനങ്ങളും ഫര്‍ണിച്ചറുകളും അഗ്നിനാളങ്ങള്‍ വിഴുങ്ങിയിരുന്നു. പതിനായിരക്കണക്കിന് റിയാലി​​​െൻറ നഷ്​ടമുണ്ടായതായി കടയുടമ സുബൈറും സഹപ്രവര്‍ത്തക ഫാത്തിമ മുഹമ്മദ് ബലൂഷിയും അറിയിച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.