മസ്കത്ത്: ക്യാർ ചുഴലിക്കൊടുങ്കാറ്റിെൻറ നേരിട്ടല്ലാത്ത ആഘാതത്തിെൻറ ഫലമായി ഒമ ാെൻറ വിവിധ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം. തിങ്കളാഴ്ച രാത്രി മുതൽ ആരംഭിച ്ച കടൽക്ഷോഭത്തിെൻറ ഫലമായി പലയിടങ്ങളിലും വീടുകളും ഭിത്തികളും മറ്റും തകർന്നു. മീ റ്ററുകൾ ഉയരത്തിൽ ഉയർന്നുപൊന്തിയ തിരമാലകൾ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേ ക്ക് ഇരച്ചുകയറി. റാസൽഹദ്ദടക്കം ചിലയിടങ്ങളിൽ തീരത്തോട് ചേർന്ന റോഡുകളിൽ അരയ ാൾ പൊക്കത്തിൽ കടൽവെള്ളം നിറഞ്ഞു. കടൽ വരുംദിവസങ്ങളിലും പ്രക്ഷുബ്ധമായിരിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിെൻറ തീരങ്ങളിൽ തിരമാലകൾ ആറു മുതൽ എട്ട് മീറ്റർ വരെയും ഒമാൻ കടലിെൻറ തീരങ്ങളിൽ അഞ്ച് മീറ്റർ വരെയും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കണമെന്നും മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു. ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും സാമാന്യം നല്ല മഴയും ഉണ്ടായി. ബുധനാഴ്ച കൂടുതൽ സ്ഥലങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ റിപ്പോർട്ടുകൾ പറയുന്നു. റാസൽഹദ്ദ്, മസീറ, ദുകം, അൽ അഷ്കറ, സലാലയിലെ റായ്സൂത്ത്- മിർബാത്ത് എന്നിവിടങ്ങളിലാണ് കനത്ത മഴക്ക് സാധ്യത. മസ്കത്തിലും സുഹാറിലും സാമാന്യം നല്ല മഴയുണ്ടാകാനുമിടയുണ്ട്. അതേസമയം, ക്യാർ ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നിലെ ചുഴലിക്കൊടുങ്കാറ്റായി മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു.
മണിക്കൂറിൽ 205 കിലോമീറ്റർ വരെയാണ് കാറ്റിെൻറ വേഗം. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിക്കുന്ന കാറ്റിെൻറ കേന്ദ്രഭാഗവും തീരവും തമ്മിൽ 545 കിലോമീറ്ററാണ് ദൂരം. മഴമേഘങ്ങൾ 265 കിലോമീറ്റർ വരെ ദൂരെയെത്തിയിട്ടുണ്ട്. കാറ്റിെൻറ വേഗം ക്രമേണ കുറയുന്നതിനൊപ്പം ബുധനാഴ്ച ഉച്ചയോടെ ദിശ മാറി സൊക്കോത്ര ദ്വീപിന് സമീപത്തേക്ക് ക്യാർ മാറിപ്പോകാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കേന്ദ്രഭാഗം ഒമാൻ തീരത്തുനിന്ന് പരമാവധി 200 കിലോമീറ്റർ ദൂരെ വരെ മാത്രമേ എത്തുകയുള്ളൂ. തീരത്തോട് കൂടുതൽ അടുക്കുന്നതോടെ വ്യാപക മഴ അനുഭവപ്പെടാനും സാധ്യതയുണ്ട്. തുറസ്സായ പ്രദേശങ്ങളിൽ ശക്തമായ കാറ്റിൽ പൊടി ഉയരുന്നത് ദൂരക്കാഴ്ചയെ ബാധിക്കുമെന്നും കാലാവസ്ഥ കേന്ദ്രത്തിെൻറ മുന്നറിയിപ്പിൽ പറയുന്നു.
തിങ്കളാഴ്ച രാത്രി മുതൽ മസ്കത്ത് ഗവർണറേറ്റിൽ സീബിലും മത്രയിലും ശക്തമായ തിരമാലകളാണ് ഉണ്ടായത്. ഉയർന്നുപൊന്തുന്ന തിരമാലകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആളുകളുടെ തിരക്കേറി. തിരമാലകളുടെ ശക്തിയിൽ കോർണിഷിലെ കടൽഭിത്തികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശക്തിയേറിയ തിരമാലയടി ബുധനാഴ്ചയും തുടരാനാണ് സാധ്യത. മത്ര കോർണിഷ് സന്ദർശിക്കാനെത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസും മസ്കത്ത് നഗരസഭയും അറിയിച്ചു. കടലിനോട് ചേർന്നുള്ള നടപ്പാതയിൽ നിന്ന് സെൽഫിയെടുക്കുന്നതും മറ്റും ഒഴിവാക്കണമെന്ന് നഗരസഭ വക്താവ് പറഞ്ഞു. ശക്തിയേറിയ തിരമാലകൾ അപകട സാധ്യതയുണ്ടാക്കും. തിരയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനൊപ്പം നിരവധി മാലിന്യങ്ങളും അടിഞ്ഞിട്ടുണ്ട്. ഇത് വൃത്തിയാക്കാൻ നഗരസഭ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
കാലാവസ്ഥ ശാന്തമായ ശേഷമാകും സംരക്ഷണ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തുകയുള്ളൂവെന്നും നഗരസഭ അറിയിച്ചു. ചുഴലിക്കാറ്റിെൻറ ആഘാതഫലമായുള്ള നാശനഷ്ടങ്ങൾ കുറക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ സിവിൽ ഡിഫൻസിെൻറ വിവിധ ഉപ കമ്മിറ്റികൾ ചൊവ്വാഴ്ച യോഗം േചർന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് നാഷനൽ കമ്മിറ്റി ഫോർ സിവിൽ ഡിഫൻസ് അറിയിച്ചു. സുഹാർ നഗരസഭയിലെ തീരദേശ റോഡ് തിരമാലകളിൽ തകർന്നു. അൽ ഷിസാവിനെയും ഖൗർ അൽ സിയാബിയെയും ബന്ധിപ്പിക്കുന്ന റോഡ് താൽക്കാലികമായി അടച്ചതായും സുഹാർ നഗരസഭ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യത മുൻനിർത്തി ജൂബിലി പാർക്കിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചതായും സുഹാർ നഗരസഭ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.