മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കായുള് ള കാത്തിരിപ്പുകേന്ദ്രമായ മജാൻ ലോഞ്ചിെൻറ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭി ച്ചതായി ഒമാൻ ഏവിയേഷൻ സർവിസസ് അറിയിച്ചു. യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ മികവുറ്റതാക്കുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം.
വിമാനം പുറപ്പെടുന്ന സമയം വരെ ഇവിടെ സ്റ്റാൻഡേർഡ് ലക്ഷ്വറി സൗകര്യത്തോടെ കാത്തിരിപ്പുസൗകര്യം ലഭ്യമാകും. 1,078 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് യാത്രക്കാർക്കായി വൈവിധ്യമാർന്ന സേവനങ്ങൾ ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.
ഒരേസമയം 300 യാത്രക്കാർക്ക് ഇവിടെ വിശ്രമിക്കാം. ഇതിനോടുചേർന്നുള്ള ടെറസിൽനിന്നാൽ ചുറ്റുമുള്ള കാഴ്ചകൾ കാണാനും സാധിക്കും. ഒമാൻ എയർ കാറ്ററിങ്ങിൽ തയാറാക്കുന്ന വൈവിധ്യമാർന്ന ഭക്ഷണപാനീയങ്ങളും ഇവിടെ ലഭിക്കും. ഡിപ്പാർചർ ടെർമിനൽ ബിൽഡിങ്ങിെൻറ ഏഴാംനിലയിലാണ് മജാൻ ലോഞ്ച് ഉള്ളതെന്നും ഒമാൻ ഏവിയേഷൻ സർവിസസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.