മസ്കത്ത്: മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പിെൻറ ഫലം പ്രഖ്യാപിച്ചു. രണ്ട് സ്ത്രീകളടക ്കം 84 പേർ ഒമ്പതാമത് ശൂറ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി ആഭ്യന്തര മന്ത്രാല യം അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുവരെ നീണ്ട വോട്ടിങ്ങിന് ഒടുവിൽ പുലർച്ചെയോ ടെയാണ് ഫലം പ്രഖ്യാപിച്ചത്. വോട്ടിങ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് എന ്നതിനാൽ ഫലപ്രഖ്യാപനം വേഗത്തിലായി.
മത്രയിൽനിന്ന് വിജയിച്ച താഹിറ അൽ ലവാട്ടിയയും സുഹാറിൽനിന്ന് വിജയിച്ച ഫാദില അബ്ദുല്ല സുലൈമാൻ അൽ റുവൈലിയുമാണ് വിജയിച്ച സ്ത്രീകളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ശൂറയിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. 40 സ്ത്രീകളാണ് ഇക്കുറി സ്ഥാനാർഥികളായി ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളും ചെറുപ്പക്കാരുമാണ്.
മൊത്തം 7.13 ലക്ഷം രജിസ്ട്രേഡ് വോട്ടർമാരിൽ 3.49 ലക്ഷം പേരാണ് വോട്ടുരേഖപ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോട്ട് രേഖപ്പെടുത്താൻ എത്തിയവരിൽ 47.3 ശതമാനമാണ് സ്ത്രീകളുടെ എണ്ണം. മൊത്തം 110 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. തിരക്കിനെ തുടർന്നും ചില ബൂത്തുകളിലെ സാേങ്കതിക തകരാറിനെ തുടർന്നുമാണ് വോട്ടിങ് സമയം ഒമ്പതുവരെ നീട്ടി നൽകിയത്. ഇൗ ആഴ്ച അവസാനം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രഥമ സമ്മേളനം നടക്കും. ഇതിൽ കൗൺസിൽ പ്രസിഡൻറിനെ തെരഞ്ഞെടുക്കും.
ഇക്കുറി വോെട്ടടുപ്പിൽ ഇതാദ്യമായി ‘നോട്ട’ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ‘എനിക്ക് ആരെയും നോമിനേറ്റ് ചെയ്യാനില്ല’ എന്ന മെഷീനിലെ വൈറ്റ് കാർഡ് തെരഞ്ഞെടുത്തത് 2769 പേരാണെന്നും ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിലെ കണക്കുകൾ കാണിക്കുന്നു. സുഹാർ, സഹം, സുവൈഖ് എന്നിവിടങ്ങളിലാണ് കൂടുതൽ പേർ വൈറ്റ് കാർഡ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.