മസ്കത്ത്: ഒമാനിലെ ആദ്യ വ്യോമയാന പരിശീലന കേന്ദ്രമായ ഒമാൻ ഏവിയേഷൻ അക്കാദമി അട ുത്ത വർഷം പകുതിയോടെ പ്രവർത്തനമാരംഭിക്കുമെന്ന് സി.ഇ.ഒ ക്യാപ്റ്റൻ അബ്ദുല്ല അൽ ബലൂഷി പറഞ്ഞു. പരിശീലനത്തിന് മുന്നോടിയായി അടിസ്ഥാന കോഴ്സ് ലഭ്യമാക്കുന്നതി ന് സുൽത്താൻ ഖാബൂസ് സർവകലാശാലയുമായി ധാരണയിലെത്തിയതായും സി.ഇ.ഒ പറഞ്ഞു. പരിശീലന വിമാനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ധാരണപത്രം ഒപ്പിടൽ ചടങ്ങിലാണ് സി.ഇ.ഒ ഇക്കാര്യം പറഞ്ഞത്.
സുഹാർ വിമാനത്താവളം പ്രധാന കേന്ദ്രമായാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. 35,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അക്കാദമിയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ നിർമാണം ആരംഭിച്ചുവരുകയാണ്. പ്രധാന കെട്ടിടത്തിന് പുറമെ, എയർക്രാഫ്റ്റ് മെയിൻറനൻസ് ഹാങ്ങർ, ടാക്സിവേ, ഏപ്രൺ, കൺട്രോൾ ടവർ, വിദ്യാർഥികൾക്കായുള്ള റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവയാണ് നിർമിക്കുന്നത്. അക്കാദമിയിൽ ചേർന്ന ട്രെയ്നികൾ സുൽത്താൻ ഖാബൂസ് സർവകലാശാല തയാറാക്കുന്ന ഫൗണ്ടേഷൻ കോഴ്സിൽ എൻറോൾ ചെയ്തതായും സി.ഇ.ഒ പറഞ്ഞു.
പരിശീലന വിമാനങ്ങൾ ലഭ്യമാക്കുന്നതിന് ആസ്ട്രേലിയ കേന്ദ്രമായ ചൈനീസ് ഡയമണ്ട് എയർക്രാഫ്റ്റുമായാണ് ധാരണപത്രം ഒപ്പുവെച്ചത്. കെംപിൻസ്കി ഹോട്ടലിൽ ഒമാൻ ഗതാഗത മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുതൈസിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ധാരണപത്രം ഒപ്പുവെച്ചത്. ആറ് ഡി.എ 40 സിംഗ്ൾ എൻജിൻ വിമാനങ്ങളും രണ്ട് ഡി.എ 42 മൾട്ടി എൻജിൻ വിമാനങ്ങളും ലഭ്യമാക്കാനാണ് കരാർ. രണ്ട് വിഭാഗങ്ങളിലായി യഥാക്രമം 12ഉം നാലും വിമാനങ്ങൾ അധികമായി ലഭ്യമാക്കാനും ധാരണപത്രത്തിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.