മസ്കത്ത്: അംബാസഡർ ട്രോഫിക്കായുള്ള ഇൻറർസ്കൂൾ ഡിേബറ്റ് മത്സരം (പൊളീമിക്ക് ച ലഞ്ച്) മബേല ഇന്ത്യൻ സ്കൂളിൽ നടന്നു. ഇന്ത്യൻ അംബാസഡർ മുനു മഹാവർ പരിപാടിയിൽ മുഖ്യാ തിഥിയായിരുന്നു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനുജ് സ്വരൂപ്, ബി.ഒ.ഡി എജുക്കേഷനൽ അഡ്വൈസർ എം.പി. വിനോഭ, എസ്.എം.സി ഓണററി പ്രസിഡൻറ് ജോളി മാത്യൂസ്, മറ്റ് എസ്.എം.സി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ‘നമ്മുടെ പിതാമഹന്മാരുടെ മെച്ചപ്പെട്ട ജീവിത നിലവാരം’ എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ 15 സ്കൂളുകളിൽനിന്നായി 30 പേരാണ് പെങ്കടുത്തത്.
സലാല ഇന്ത്യൻ സ്കൂളിൽനിന്നുള്ള മാൻസി ഗുരുറാണിയും സ്നേഹ ഹേമാനിയും പൊളീമിക്ക് ചലഞ്ച് 2019ലെ അംബാസഡേഴ്സ് ട്രോഫി സ്വന്തമാക്കി. അൽഗൂബ്ര സ്കൂളിലെ അനിരുദ്ധ് ഗോവിലിനെ മികച്ച പ്രസംഗകനായി തെരഞ്ഞെടുത്തു. സലാല സ്കൂളിലെ മാൻസി ഗുരുറാണി, ഇബ്ര സ്കൂളിലെ ഇഷത്ത് ജഹാൻ നൂർ ജൂയി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മികച്ച പ്രതിവാദത്തിനുള്ള പുരസ്കാരവും െഎ.എസ്.ജിയിലെ അനിരുദ്ധ് ഗോവലിന് ലഭിച്ചു. ഇന്ത്യൻ സ്ഥാനപതി മുനുമഹാവർ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.