നിറ ദീപങ്ങൾ തെളിഞ്ഞു, ദീപാവലി നാളെ

മസ്കത്ത്: ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി ഞായറാഴ്ച പ്രവാസി മലയാളികൾ ആഘോഷിക്കും. ആഘോഷത്തി​െൻറ ഭാഗ മായി ഫ്ലാറ്റുകളിലും താമസ ഇടങ്ങളിലും നിറദീപങ്ങൾ തെളിഞ്ഞു. ഉത്തരേന്ത്യയിലെ പ്രധാന ഉത്സവമാണ് ദീപാവലിയെങ്കിലും കർണാടക, തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ദീപാവലി വിപുലമായി ആഘോഷിക്കുന്നുണ്ട്. വനവാസം കഴി ഞ്ഞ് തിരിച്ചെത്തുന്ന ശ്രീരാമനെ ആർഭാടപൂർവം ദീപങ്ങൾ തെളിയിച്ച് സ്വീകരിക്കുന്നതി​െൻറ ഒാർമ പുതുക്കുന്ന ഉത്സവമാണ്​ ദീപാവലി. അതിനാൽതന്നെ വീടുകളും േക്ഷത്രങ്ങളും ദീപങ്ങൾകൊണ്ട് അലങ്കരിക്കൽ ഉത്സവത്തി​െൻറ പ്രധാന ഭാഗമാണ്. മധുര പലഹാര വിതരണം അടക്കമുള്ള ചടങ്ങുകളുമുണ്ട്. വാരാന്ത്യ അവധിക്ക് ശേഷം ദീപാവലി എത്തുന്നതിനാൽ ഇൗ വർഷം ദീപാവലിക്ക് പൊലിമ വർധിക്കും. ഛോട്ടാ ദീപാവലി വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ച വരുന്നതും ആഘോഷങ്ങൾക്ക് മികവ് കൂട്ടും. വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ച മുതൽ കുട്ടികൾ ആഘോഷം തുടങ്ങിയിട്ടുണ്ട്.

ഫ്ലാറ്റുകളിലെ കുട്ടികൾ പാർക്കിങ്ങുകളിലും താമസ ഇടങ്ങളിലും ഒത്തുകൂടിയാണ് ആഘോഷം നടത്തുന്നത്. മുതിർന്നവരും ഫ്ലാറ്റുകളിൽ ഒത്തുകൂടി ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയും വിനോദങ്ങളിൽ ഏർപ്പെട്ടും ആഘോഷത്തിന് പൊലിമ നൽകുന്നുണ്ട്. ഇന്ത്യൻ സ്കൂളുകൾക്ക് ഞായറാഴ്ച അവധിയായതും കുട്ടികൾക്ക് അനുഗ്രഹമായിട്ടുണ്ട്. ദീപാവലിയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർഥനകളുമുണ്ട്. ദീപാവലി വിഭവങ്ങൾ കിട്ടുന്ന വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ചിരാതുകൾ അടക്കമുള്ള ദീപാവലി ഉൽപന്നങ്ങൾ നേര​േത്തതന്നെ വ്യാപാര സ്ഥാപനങ്ങളിൽ എത്തിച്ചിരുന്നു. ദീപാവലിയുടെ എല്ലാവിഭവങ്ങളും ലഭ്യമാണെന്നും ആവശ്യത്തിന് സ്​റ്റോക് എത്തിയിട്ടുണ്ടെന്നും ഇത്തരം വിഭവങ്ങൾ വിൽപന നടത്തുന്നവർ പറഞ്ഞു. ഒമാനിലെ പ്രധാന ഹൈപ്പർമാർക്കറ്റുകളെല്ലാം പ്രത്യേക ദീപാവലി ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾക്കും മറ്റും പ്രത്യേക ഒാഫറുകളാണ് ദീപാവലിക്ക് നൽകുന്നത്. അതോടൊപ്പം എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും ദീപാവലി വിഭവങ്ങളും എത്തിച്ചിട്ടുണ്ട്. ദീപാവലിയുടെ ഭാഗമായ മധുര പലഹാരങ്ങളും മറ്റും എല്ലാ ഹൈപ്പർമാർക്കറ്റുകളിലും പ്രത്യേക ഒാഫറിൽ നൽകുന്നുണ്ട്.

പ്രമുഖ ബേക്കറികൾ ദീപാവലി വിഭവങ്ങളും പലഹാരങ്ങളും തയാറാക്കുന്ന തിരക്കിലാണ്. ബേക്കറികളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ബേക്കറികളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് തിരക്ക് തീരെ കുറവാണെന്ന് ബേക്കറി നടത്തുന്നവർ പറയുന്നു. മുൻകാലങ്ങളിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ളതോ ഇന്ത്യക്കാർ നടത്തുന്നതോ ആയ എതാണ്ടെല്ലാ കമ്പനികളും ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകിയിരുന്നു. എന്തിനേറെ ഇന്ത്യക്കാർ മാനേജർമാരായ കമ്പനികൾപോലും ദീപാവലിക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. എന്നാൽ, വ്യാപാരം മോശമാവുകയും കമ്പനികൾ നഷ്​ടത്തിലാവുകയും ചെയ്തതോടെ ഇവയെല്ലാം നിലച്ചിരിക്കുകയാണ്. ഇത് ഏറെ പ്രതികൂലമായി ബാധിച്ചത് ബേക്കറികളെയാണ്. മുൻകാലങ്ങളിൽ ഇന്ത്യയിൽനിന്നുപോലും ജോലിക്കാരെ കൊണ്ടുവന്നും അധിക ജോലിക്കാരെ നിർത്തിയുമൊക്കെയാണ് ദീപാവലി പലഹാരങ്ങൾ ഒരുക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ഇതെല്ലാം നിലച്ചതായാണ് ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.