മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ അക്കാദമിക് അഡ്മിനിസ്ട്രേറ്റർമാർക ്കും ഓഫിസ് ജീവനക്കാർക്കുമായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ ആഭിമുഖ്യത്തിൽ പ രിശീലന പരിപാടി സംഘടിപ്പിച്ചു. തൊഴിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സോനിപത ്തിലെ ഒ.പി ജിൻഡാൽ ഗ്ലോബല്‍ സർവകലാശാലയുമായി ചേർന്നാണ് പരിശീലനം ഒരുക്കിയത്.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയര്മാന് ഡോ. ബേബി സാം സാമുവല്‍ ഉദ്ഘാടനം ചെയ്തു. പഠനം എന്നത് ജീവിതകാലം മുഴുക്കെയുള്ള സാധനയാക്കണമെന്നും അതിന് തുടരെ പരിശീലനങ്ങള്‍ വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിന്‍ഡാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പ്രഫ. സഞ്ജീവ് പി. സഹ്നി ആയിരുന്നു പരിപാടിയുടെ റിസോഴ്സ് പേഴ്സൻ. ജിന്‍ഡാല്‍ യൂനിവേഴ്സിറ്റിയിലെ അസി. പ്രഫസര്‍ ഡോ. മോഹിത ജുന്നാര്കറും സംബന്ധിച്ചു.
തൊഴിലിടത്തിലെ പെരുമാറ്റ മര്യാദകൾ അടക്കം പരിശീലനത്തിൽ വിഷയങ്ങളായി. രണ്ട് ദിവസത്തെ പരിപാടിയില്‍ ഇന്ത്യന്‍ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പില്‍മാര്‍, അസി. വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഡിപ്പാര്‍ട്മെൻറ് ഹെഡുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.