??????????? ???? ??????? ??????? ????????? ?????? ??????: ????? ??? ??????

പെരുന്നാൾ അവധി: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക്

മസ്കത്ത്: ബലി പെരുന്നാൾ അവധി അവസാനിക്കാനിരിക്കെ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. സലാലയിൽ സുഖക രമായ കാലാവസ്​ഥയാണെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഇക്കുറി സന്ദർശകർ കുറവാണെന്നാണ് ഒൗദ്യോഗിക കണക്കുകൾ. ആ ഗസ്​റ്റ്​ 12 വരെയുള്ള കണക്കനുസരിച്ച്​ 4.96 ലക്ഷം സഞ്ചാരികളാണ്​ ദോഫാർ ഗവർണറേറ്റിലെത്തിയത്​. മുൻ വർഷം സമാന കാലയളവ ിൽ ഇത്​ 6.42 ലക്ഷമായിരുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ 22.7 ശതമാനത്തി​​െൻറ കുറവാണ്​ ഉണ്ടായത്​.

സലാലയിൽ ഏറ്റവും സു ഖകരമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചാറ്റൽ മഴയും, പ്രഭാതത്തിലെ മൂടൽ മഞ്ഞും സലാലയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ട്്. സലാലയുടെ ഹരിത ഭംഗിയും വെള്ളചാട്ടങ്ങളും സന്ദർശകർക്ക് കുളിരേകുന്നതാണ്.

മസ്​കത്ത്​ അടക്കം ഒമാനിലെ മറ്റ്​ പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ അടക്കം വിദേശികൾക്ക്​ പുറമെ യു.എ.ഇ അടക്കം അയൽരാജ്യങ് ങളിൽ നിന്നും നിരവധി പേർ എത്തി. ഹോട്ടലുകളിലും ഭക്ഷണശാലകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റസ്​റ്റോറൻറുകളിലും മറ്റ് ഇരിപ്പിടം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ത്രീ സ്​റ്റാർ, ഫൈവ്​ സ്​റ്റാർ ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 21.6 ശതമാനം വർധിച്ചിട്ടുണ്ട്. ഇവയുടെ വരുമാനത്തിലും കഴിഞ്ഞ വർഷത്തെക്കാൾ 17 ശതമാനം വർധനവുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്​ പുറമെ സഹൽനൂത്തിലെ ബലൂൺ കാർണിവൽ നഗരി, സലാല ടൂറിസം ഫെസ്​റ്റിവൽ വേദി എന്നിവിടങ്ങളിലും തിരക്കുണ്ട്​.

മസ്കത്തിൽ നിന്ന്​ സലാലയിലേക്ക് സർവീസ് നടത്തുന്ന ബസുകളിൽ ഇൗ വർഷം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച മുതലാണ് ബസുകളിൽ തിരക്ക് ആരംഭിച്ചത്. സലാലയിൽ തിരിച്ച് വരവി​െൻറ തിരക്ക് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സലാലയിലേക്ക് അങ്ങോട്ടുള്ള ബസുകളിൽ സീറ്റുകൾ ലഭിക്കാനില്ല. മസ്കത്തിൽ നിന്ന് 33 ഒാളം ബസുകൾ ഇപ്പോൾ ദിവസവും സലാലയിലേക്ക് പുറപ്പെടുന്നുണ്ട്. അത്രയും തന്നെ ബസുകൾ തിരിച്ചു വരുന്നുണ്ട്. ബസിൽ മാത്രം 1600 ലധികം യാത്രക്കാരാണ് ദിവസവും സലാലയിലേക്ക് േപാവുന്നത്.

സ്വന്തം വാഹനത്തിൽ വിമാനത്തിലും േപാവുന്നവർ വേറെയുമുണ്ട്. ഇൗ വർഷം കഴിഞ്ഞ വർഷത്തെക്കാൾ തിരക്ക് കൂടുതലാണെന്ന് മസ്കത്തിൽ നിന്ന് സലാലയിലേക്ക് ഏറ്റവും സർവീസുകളുള്ള ജി.ടി.സി ബസി​െൻറ ജനറൽ മാനേജർ വിനോദ് നായർ പറഞ്ഞു. കഴിഞ്ഞ ഖരീഫ് സീസണിലെ പെരുന്നാൾ അവധിക്ക് ആദ്യത്തെ മൂന്ന് ദിവസം മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്. എന്നാൽ ഇക്കുറി കഴിഞ്ഞ വ്യാഴാഴ്​ച മുതലാരംഭിച്ച തിരക്ക്​ ഇൗ മാസം 17 വരെ തുടരും.

മസ്​കത്തിൽ നിന്ന്​ സലാലയിലേക്കും തിരിച്ചും ഇൗ തിരക്കുണ്ട്​. വ്യാഴാഴ്ച 15 ബസുകളാണ് സലാലയിലേക്ക് ജി.ടി.സി സർവീസ് നടത്തിയത്. തൊട്ടടുത്ത ദിവസങ്ങളിൽ 14 സർവീസുകളും നടത്തി. ആദ്യ ദിവസങ്ങളിൽ മലയാളികൾ അടക്കമുള്ള വിദേശി യാത്രക്കാരാണ് സലാലയിലേക്ക്​ കൂടുതലുണ്ടായിരുന്നത്.

ഞായറാഴ്​ച മുതൽ വിദേശികൾ സലാലയിൽ നിന്ന് മടങ്ങാൻ തുടങ്ങിയിട്ടുമുണ്ട്​. ബലിപെരുന്നാൾ ദിവസമായ 12 മുതൽ സലാലയിലേക്ക്​ ഒമാനികളുടെ തിരക്കും ആരംഭിച്ചിട്ടുണ്ട്​. 17 വരെ ഇൗ തിരക്ക് തുടരും.

അവധി ആരംഭിച്ചത് മുതൽ ബസിലെ എല്ലാ സീറ്റുകളും ഫുള്ളായിരുന്നു. നിരവധി പേർ ദിവസവും ടിക്കറ്റ് കിട്ടാതെ മടങ്ങുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ദിവസം അവധി ലഭിച്ചതും സലാലയിലെ നല്ല കാലാവസ്​ഥയുമാണ് തിരക്ക് കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. റോഡിൽ തിരക്ക് വർധിക്കുന്നതിനാൽ ബസ് സലാലയിൽ നിന്ന് ഒാടിയെത്താൻ കൂടുതൽ സമയവും എടുക്കുന്നുണ്ട്.

സുഖകരമായ കാലാവസ്​ഥ അനുഭവപ്പെടുന്ന ജബൽ അഖ്​ദർ, ജബൽശംസ്​, മസീറ ദ്വീപ്​ തുടങ്ങിയ സ്​ഥലങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്​. വിവിധ വിലായത്തുകളിൽ ടൂറിസം വകുപ്പി​​െൻറ നേതൃത്വത്തിൽ സഞ്ചാരികളെയടക്കം ലക്ഷ്യമിട്ട്​ പരമ്പരാഗത പെരുന്നാൾ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.