ദോഫാർ കാറ്റാടിപ്പാടത്ത്​ ആദ്യ കിലോവാട്ട്​ വൈദ്യുതി ഉത്​പാദിപ്പിച്ചു

മസ്​കത്ത്​: ദോഫാർ കാറ്റാടിപ്പാടത്ത്​ വൈദ്യുതോൽപാദനത്തിന്​ തുടക്കമായി. ഒമാനിലെ ആദ്യത്തേതും അറബ്​ മേഖലയില െ ഏറ്റവും വലുതുമായ കാറ്റാടി വൈദ്യുതി പദ്ധതിയാണ്​ ദോഫാർ ഗവർണറേറ്റിലെ ഹാർവീലിൽ അന്തിമഘട്ടത്തിൽ എത്തി നിൽക്കു ന്നത്​​​. 13 ടർബൈനുകളാണ്​ പദ്ധതിയുടെ ഭാഗമായി സ്​ഥാപിച്ചിട്ടുള്ളത്​. ഇതിൽ ഒന്നി​​െൻറ കമീഷനിങ്​ ജോലികളാണ്​ പൂർ ത്തിയായത്​​.

ഇതിനെ ദേശീയ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ജോലികളും വിജയകരമായി നടന്നതായി അബൂദബി ഫണ്ട ്​ ഫോർ ഡെവലപ്​മ​െൻറ്​ (എ.ഡി.എഫ്​.ഡി) അറിയിച്ചു. അന്താരാഷ്​ട്ര വികസന സഹായത്തിനുള്ള യു.എ.ഇ ദേശീയ സ്​ഥാപനമായ എ.ഡി.എഫ്​.ഡി ആണ്​ പദ്ധതിയുടെ മുഴുവൻ ചെലവും വഹിക്കുന്നത്​.

50 മെഗാവാട്ട്​ ആണ്​ വൈദ്യുതി പദ്ധതിയുടെ മൊത്തം ശേഷി. ഇൗ വർഷം അവസാനിക്കുന്നതിന്​ മുമ്പുതന്നെ മറ്റ്​ ടർബൈനുകളുടെ കമീഷനിങ്​ പൂർത്തിയായി പദ്ധതി വാണിജ്യാടിസ്​ഥാനത്തിൽ പ്രവർത്തനക്ഷമമാകും.
പുനരുപയോഗിക്കാവുന്ന ഉൗർജ മേഖലയിലെ സുപ്രധാന നാഴികകല്ല്​ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് ദോഫാർ കാറ്റാടിപ്പാടം. അബൂദബി ഭാവി ഉൗർജ കമ്പനിയായ മസ്​ദറി​​െൻറ നേതൃത്വത്തിൽ ജി.ഇ, സ്​പെയിനി​​െൻറ ടി.എസ്​.കെ എന്നീ കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിനാണ്​ പദ്ധതിയുടെ നിർവഹണ ചുമതല.

പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ദോഫാർ ഗവർണറേറ്റിലെ വൈദ്യുതി ആവശ്യത്തി​​െൻറ ഏഴ്​ ശതമാനം പദ്ധതിയിൽ നിന്ന്​ ലഭിക്കും. 16000 വീടുകളിലേക്ക്​ വൈദ്യുതി എത്തിക്കാൻ സാധിക്കും. ഇതുവഴി വർഷത്തിൽ 110,000 ടൺ കാർബൺ ഡയോക്​സൈഡ്​ ബഹിർഗമനം കുറക്കാൻ കഴിയുമെന്ന്​ മസ്​ദർ അറിയിച്ചു.

ഇതോടൊപ്പം ആഭ്യന്തര വൈദ്യുതോൽപാദനത്തിന്​ പ്രകൃതിവാതകത്തി​​െൻറ ആശ്രിതത്വം കുറക്കാനും സാധിക്കും. കാറ്റാടിപ്പാടം പ്രവർത്തനക്ഷമമാകുന്നതോടെ ഒമാൻ ഗ്രാമീണ പ്രദേശ വൈദ്യുതി കമ്പനിക്ക്​ (തൻവീർ) പ്രവർത്തന ചുമതല കൈമാറും. ഇവിടെ ഉത്​പാദിപ്പിക്കുന്ന വൈദ്യുതി ഒമാൻ പവർ ആൻറ്​ വാട്ടർ പ്രൊക്യുർമ​െൻറ്​ കമ്പനിക്കാകും കൈമാറുക.

ഗൾഫ്​ മേഖലയിലെ വിവിധ രാജ്യങ്ങളിലായി പൂർത്തീകരിച്ചുവരുന്ന കാറ്റാടി വൈദ്യുതി പദ്ധതികളിൽ ആദ്യത്തേതാകും ദോഫാറിലേത്​.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.