മസ്കത്ത്: വണ്ടിച്ചെക്ക് നൽകി ഒമാനിൽ വീണ്ടും ലക്ഷക്കണക്കിന് റിയാലിെൻറ തട്ടിപ്പ ്. ഖുറമിലെ ഡോൺ ട്രേഡിങ് ആൻഡ് കമ്യൂണിക്കേഷൻ എൽ.എൽ.സി സ്ഥാപനാധികൃതരാണ് തട്ടി പ്പിന് പിന്നിൽ. ഒമാനിലെ മുൻനിര കമ്പനികളിൽനിന്നടക്കം ഇവർ സാധനങ്ങൾ വാങ്ങിയിട്ട ുണ്ട്. വിലയായി നൽകിയ ചെക്ക് മടങ്ങിയതിനെ തുടർന്ന് കമ്പനി പ്രതിനിധികൾ ബുധനാഴ് ച ഇവരുടെ ഒാഫിസിൽ എത്തുേമ്പാൾ പൂട്ടിയ നിലയിലായിരുന്നു. കയറ്റുമതി, ഇറക്കുമതി സ്ഥ ാപനമെന്ന് പറഞ്ഞ് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ മലയാളികളും മഹാരാഷ്ട്രക്ക ാരും മ്യാന്മറുകാരുമടങ്ങുന്ന ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാത്രിയുമായാണ് ജീവനക്കാർ നാടുവിട്ടതെന്ന് കരുതുന്നു. ഗുജറാത്ത് സ്വദേശിയായിരുന്നു കമ്പനിയുടമ. ഉടമ കഴിഞ്ഞ ജൂൺ ആദ്യത്തിലേ ഒമാൻ വിട്ടിരുന്നു. ബാക്കി ജീവനക്കാരെല്ലാം വിസിറ്റിങ് വിസയിലാണ് ഉണ്ടായിരുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൊത്തം പത്തുലക്ഷത്തോളം റിയാലിെൻറ തട്ടിപ്പ് നടന്നതായാണ് വിവരം.
ബിൽഡിങ് മെറ്റീരിയലുകൾ, അലൂമിനിയം ഷീറ്റുകൾ, ബാറ്ററി, ടയർ, ഫോർക്ക് ലിഫ്റ്റ് തുടങ്ങി വിവിധ സാധനങ്ങളാണ് യമനിലേക്കും ഖത്തറിലേക്കും കയറ്റുമതിക്കെന്നു പറഞ്ഞ് ഇവർ വാങ്ങിയത്. േമയ്, ജൂൺ മാസങ്ങളിലായാണ് ഇടപാടുകൾ പ്രധാനമായും നടന്നിരുന്നത്. ആദ്യഘട്ടത്തിലെ ചെറിയ ഇടപാടുകൾക്ക് പണം നൽകി വിശ്വാസ്യത നേടിയ ശേഷമാണ് വലിയ തുകയുടെ ഇടപാടുകൾ നടത്തിയത്. ഗുജറാത്ത് സ്വദേശിയായ സ്ഥാപനമുടമ ഒപ്പിട്ട ചെക്കുകളാണ് നൽകിയിട്ടുള്ളത്.
സ്ഥാപനം അടച്ചതായി അറിഞ്ഞതിനെ തുടർന്ന് അന്വേഷണത്തിലാണ് ഉടമ ജൂണിലേ ഒമാൻ വിട്ടതായി മനസ്സിലായത്. സുനിൽ ജോൺ, ശ്രീജ എന്നീ പേരുകളിൽ പരിചയപ്പെടുത്തിയ മലയാളികളും ഇവിടെയുണ്ടായിരുന്നു. വാദികബീറിലായിരുന്നു കമ്പനിയുടെ ഗോഡൗൺ. ഇവർക്ക് സാധനങ്ങൾ നൽകിയ കമ്പനികളിലെ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളടക്കമുള്ളവരും വലിയ ബാധ്യതയിലേക്കാണ് ചെന്നുവീണിരിക്കുന്നത്.
പലരും വിശ്വാസ്യതയുടെ പുറത്ത് കമ്പനി നിശ്ചയിച്ചതിലുമധികം പരിധിയിലുള്ള സാധനങ്ങൾ ഇവർക്ക് നൽകിയിട്ടുണ്ട്.
ഇൗ അധികബാധ്യത എങ്ങനെ വീട്ടുമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ. ഏഴ്, എട്ട് തീയതികളിൽ നൽകിയ ചെക്ക് മടങ്ങിയതിനെ തുടർന്ന് അന്വേഷിച്ചെത്തിയവർക്കാണ് തട്ടിപ്പ് മനസ്സിലായത്.
വിവരം പരന്നതിനെ തുടർന്ന് വ്യാഴാഴ്ച കൂടുതൽ പേർ ഖുറമിലെ ഇവരുടെ ഒാഫിസിന് മുന്നിലെത്തിയിരുന്നു. ഇവരിൽ പലർക്കും നൽകിയ ചെക്കുകളിൽ ആഗസ്റ്റ് 17, 18 തീയതിയാണ് ഇട്ടിട്ടുള്ളത്. ഇന്നു മുതൽ ബാങ്കുകൾക്ക് പെരുന്നാൾ അവധിയാണ്. പെരുന്നാൾ അവധി കഴിയുന്നതോടെ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ രംഗത്ത് എത്തുമെന്നാണ് കരുതുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം വണ്ടിച്ചെക്ക് നൽകി സമാന രീതിയിൽ ലക്ഷത്തിലധികം റിയാലിെൻറ തട്ടിപ്പ് നടത്തിയിരുന്നു. രണ്ട് കമ്പനികളുടെ പേരിൽ മസ്കത്തും സലാലയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പി.ഡി.ഒയുെടതടക്കം പ്രൊജക്ടുകളിലേക്കെന്ന് പറഞ്ഞാണ് ഇവർ പല സാധനങ്ങളും വാങ്ങിയത്. വിസിറ്റിങ് വിസയിൽ എത്തിയവരായിരുന്നു ഇൗ കമ്പനികളിലെ ജോലിക്കാരും. ഷോപ്പിങ് സെൻററുകളും സൂപ്പർമാർക്കറ്റുകളുമടക്കം നടത്തിയിരുന്ന മലയാളികളടക്കമുള്ളവർ ലക്ഷങ്ങളുടെ ബാധ്യതവരുത്തി കഴിഞ്ഞ മാസങ്ങളിലായി ഒമാനിൽനിന്ന് നാടുവിട്ടിട്ടുണ്ട്. ബിസിനസ് തകർച്ചെക്കാപ്പം ബോധപൂർവം പണം തട്ടി മുങ്ങിയവരും ഇൗ പട്ടികയിലുണ്ട്.
വണ്ടിച്ചെക്കുകൾ പെരുകിയതോടെ ചെക്കിടപാടുകൾ ഏതാണ്ടെല്ലാ കച്ചവടക്കാരും നിർത്തിവെച്ചിരിക്കുകയാണ്. റൊക്കം പണം നൽകിയുള്ള ഇടപാടുകൾ മാത്രം മതിയെന്നാണ് കച്ചവടക്കാരുടെ നിലപാട്. കച്ചവടമില്ലെങ്കിലും ശരി കടത്തിൽ കുടുങ്ങാതിരുന്നാൽ മതിയെന്ന് ഇവർ പറയുന്നു. ബാങ്ക് ഗാരൻറിയുള്ള ചെക്കുകൾ മാത്രേമ സ്വീകരിക്കാൻ പാടുള്ളൂവെന്ന് റോയൽ ഒമാൻ പൊലീസും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.