മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് കേന്ദ്രങ്ങൾ ഉ പയോഗിക്കുന്നതിനുള്ള ഫീസ് ഇനി കാർഡ് ഉപയോഗിച്ചും അടക്കാം. ഒമാൻ വിമാനത്താവള കമ്പനി ബാങ്ക് മസ്കത്തുമായി ചേർന്നാണ് പാർക്കിങ് മീറ്ററുകളിൽ ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയത്. എല്ലാതരം ബാങ്ക് കാർഡുകളും ഇവിടെ ഉപയോഗിക്കാൻ സാധിക്കും.
ഇലക്ട്രോണിക് പേമെൻറിെൻറ പ്രചാരം വർധിപ്പിക്കുന്നതിനുള്ള സർക്കാർ നയത്തിെൻറ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സന്ദർശകർക്കുള്ള മൂല്യവർധിത വേതനമായാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നതെന്ന് ബാങ്ക് മസ്കത്ത് കാർഡ്സ് ആൻഡ് ഇ-ബാങ്കിങ് വിഭാഗം എ.ജി.എം അംജദ് അൽ ലവാത്തി പറഞ്ഞു. മസ്കത്ത് വിമാനത്താവളത്തിലെ പാർക്കിങ് ഇനി കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.