മസ്കത്ത്: ജബൽ അഖ്ദർ മലനിരകളിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായ ആസ്ട്രേലിയൻ യുവാവിെൻറ മൃതദേഹം കണ്ടെത്തി. കാണാതായി അഞ്ചു ദിവസത്തിനുശേഷമാണ് മരിച്ചനിലയിൽ ക ണ്ടെത്തിയത്. അൽ അവാബി വിലായത്തിൽ മലമുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൃതദേഹം ആർ.ഒ.പി ഏവിയേഷൻ വിഭാഗത്തിെൻറ ഹെലികോപ്ടറിൽ ആശുപത്രിയിലേക്കു നീക്കി.
സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. അൽ ഹംറയിൽനിന്ന് ജബൽ അഖ്ദറിലേക്ക് ട്രക്കിങ് നടത്തുകയായിരുന്ന ഇയാൾ വഴി തെറ്റിയാണ് അൽ അവാബി ഭാഗത്ത് എത്തിയതെന്ന് കരുതുന്നതെന്ന് ആർ.ഒ.പി വക്താവ് പറഞ്ഞു. ആർ.ഒ.പി, സിവിൽ ഡിഫൻസ്, എയർഫോഴ്സ് സംഘങ്ങൾക്ക് ഒപ്പം സന്നദ്ധപ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണം നടത്തി വരുകയായിരുന്നു. പർവതങ്ങളിലും ബുദ്ധിമുേട്ടറിയ സ്ഥലങ്ങളിലും യാത്ര നടത്തുന്നവർ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.