മസ്കത്ത്: വിപണിയിൽ പച്ച ഉരുളക്കിഴങ്ങുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുക ൾ പഠിച്ചുവരുകയാണെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഉരുളക്കിഴങ്ങുകളിൽ ക്ലോറോഫിൽ രൂപപ്പെടുന്നതിനാലാണ് പച്ചനിറം രൂപപ്പെടുന്നത്. കൃഷിതോട്ടത്തിലോ വീടുകളിലോ വെയർഹൗസുകളിലോ വെയിലത്ത് ഉരുളക്കിഴങ്ങുകൾ ഇടുേമ്പാഴാണ് ഇങ്ങനെ ക്ലോറോഫിലുകൾ രൂപപ്പെടുന്നത്. ഇങ്ങനെ ഉരുളക്കിഴങ്ങ് തൊലിയിൽ ക്ലോറോഫിലുകൾ രൂപപ്പെടുന്നതിെനാപ്പം വിഷവസ്തുവായ സൊലാനിനും രൂപപ്പെടാൻ സാധ്യതയുണ്ട്. ഉരുളക്കിഴങ്ങിെൻറ പുറംതൊലിയിൽ സൊലാനിൻ കൂടുതലായി രൂപപ്പെടുന്നത് വിഷബാധക്ക് കാരണമാകും.
ഉരുളക്കിഴങ്ങ് വെളിച്ചംകയറാത്ത മുറികളിൽ സൂക്ഷിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോടും കച്ചവടക്കാരോടും നിർദേശിച്ചു. നനവ് ഇല്ലാത്തയിടങ്ങളിൽ വേണം ഇത് സൂക്ഷിക്കാൻ. ഉരുളക്കിഴങ്ങ് പച്ചയാകാൻ ചൂട് പ്രധാന കാരണമാണ് എന്നതിനാൽ സൂക്ഷിക്കുന്ന സ്ഥലത്തെ താപനില 20 ഡിഗ്രിയിൽ താഴെയാകണം. പാചകത്തിനുമുമ്പ് തൊലി നീക്കംചെയ്യുന്നത് നന്നായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഉരുളക്കിഴങ്ങുകൾ റോഡതിർത്തികളിലും തുറമുഖങ്ങളിലും അവ മനുഷ്യോപയോഗത്തിന് യോജിച്ചതാണെന്ന് ഉറപ്പാക്കാൻ കർശന പരിശോധനക്ക് വിധേയമാക്കുന്നുമുണ്ടെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.