മസ്കത്ത്: മസ്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന് കീഴിലെ മദ്റസകളിലെ വിദ്യാ ർഥികളുടെ കലോത്സവമായ മുസാബഖ 2019െൻറ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച നടക്കും. അൽ മാസ ഹാള ിലാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് മത്സരങ്ങൾക്ക് തുടക്കമാകും. 27 മദ്റസകളിൽനിന്നുള്ള 300 കുട്ടികളാണ് അവസാനതല മത്സരത്തിൽ പെങ്കടുക്കുക. ഖിറാഅത്ത്, ബാങ്കുവിളി, പ്രബന്ധം, ഇംഗീഷ്, മലയാളം, പ്രസംഗം തുടങ്ങി വിവിധ വിഭാഗങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ മത്സരങ്ങൾ നടക്കും. ദഫ്മുട്ടിന് ഒരു മദ്റസയിൽനിന്ന് ഒരു ടീം മാത്രമാണ് ഉണ്ടാവുക. മദ്റസ തല മത്സരങ്ങൾക്കുശേഷം ബാത്തിന, ആസിമ തല മത്സരങ്ങൾ നടന്നിരുന്നു.
ആദ്യ സ്ഥാനങ്ങൾ നേടിയവരാണ് അവസാനതല മത്സരത്തിൽ മാറ്റുരക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മസ്കത്ത് കെ.എം.സി.സി പ്രസിഡൻറ് റഇൗസ് അഹമ്മദ് അടക്കമുള്ളവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡൻറ് സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ, വൈസ് പ്രസിഡൻറുമാരായ മുഹമ്മദലി ഫൈസി, അബൂബക്കർ സിദ്ദീഖ് ദാരിമി, ചെയർമാൻ സകരിയ്യ തളിപ്പറമ്പ്, കൺവീനർമാരായ ശാകിർ ഫൈസി, പി.പി. മുജീബ് റഹ്മാൻ മൗലവി, പ്രചാരണ വിഭാഗം കൺവീനർമാരായ നൗഫൽ അൻവരി, അംഗങ്ങളായ ഹസൻ ബാവ ഹാജി, അബ്ദുൽ അസീസ് മൗലവി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.