മസ്കത്ത്: ജനങ്ങളിൽ ശാരീരികക്ഷമത വളർത്തുന്ന ശ്രമങ്ങളുടെ ഭാഗമാകാൻ മസ്കത്ത് നഗരസഭയും. ഇതിനായി മസ്കത്തിൽ വിവിധയിടങ്ങളിലായുള്ള നാലു പാർക്കുകളിൽ വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. ഗൂബ്രയിലെ അൽ ബുഹൈറ പാർക്ക്, അൽ അസൈബ പാർക്ക്, ഖുറം ബീച്ചിലെ രണ്ടിടങ്ങൾ എന്നിവിടങ്ങളിലാകും ഇവ സ്ഥാപിക്കുക. പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. ഒക്ടോബർ രണ്ടിന് ഒമാൻ വ്യായാമദിനമായി ആചരിച്ചിരുന്നു. ഇതാദ്യമായാണ് ഒമാൻ വ്യായാമദിനം ആചരിക്കാൻ കായിക മന്ത്രാലയം നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.