വിമാനത്താവളത്തിൽ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി നിര്യാതനായി

സ​ലാ​ല: കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ർ സ്വ​ദേ​ശി ചേ​ലോ​ട്ട് കു​ഞ്ഞ​ഹ​മ്മ​ദ് (60) സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. ശ​നി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ബോ​ർ​ഡി​ങ്​ എ​ടു​ത്ത​തി​നു​ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ണ്ട്.

സാ​ദ് അ​ൽ മ​ഷൂ​റി​ന് സ​മീ​പ​മു​ള്ള പ​ച്ച​ക്ക​റി​ക്ക​ട​യി​ലാ​യി​രു​ന്നു ജോ​ലി. ഒ​മാ​ൻ എ​യ​റി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച സ്വ​ദേ​ശ​ത്ത് ഖ​ബ​റ​ട​ക്കും. സ​ലാ​ല​യി​ലു​ള്ള ഭാ​ര്യ ജ​മീ​ല മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. മ​ക​ൻ ഫി​റോ​സ് സ​ലാ​ല​യി​ൽ ജോ​ലി​ചെ​യ്തു​വ​രു​ക​യാ​ണ്. മ​റ്റു മ​ക്ക​ളാ​യ സ​ഫ്​​വാ​ൻ, ഷാ​മി​ൽ എ​ന്നി​വ​ർ നാ​ട്ടി​ലാ​ണ്. വ്യാ​പാ​രി​യാ​യ അ​ബ്​​ദു​ല്ല സ​നാ​യി​യ്യ അ​ടു​ത്ത ബ​ന്ധു​വാ​ണ്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.