മസ്കത്ത്: ഒക്ടോബർ നവംബർ മാസങ്ങളിലായി നടക്കുന്ന ഒമാൻ-ബ്രിട്ടീഷ് സംയുക്ത സേനാഭ്യാസം ‘സൈഫ് സരീഅ -3’െൻറ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. 17 വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും ഒരുമിച്ച് വലിയ തോതിലുള്ള സംയുക്ത പരിശീലനം നടക്കുന്നത്. 1986ലും 2001ലുമാണ് മുമ്പ് പരിശീലനം നടന്നത്. നാലായിരത്തിലധികം ബ്രിട്ടീഷ് സൈനികരാണ് അഭ്യാസ പ്രകടനത്തിൽ പെങ്കടുക്കുക. കഠിനമായ സാഹചര്യങ്ങളിൽ ഇരു സേനകളുടെയും ഒരുമിച്ചുള്ള പ്രവർത്തന മികവ് പരിശോധിക്കുകയാണ് പരിശീലനത്തിെൻറ ലക്ഷ്യം. ആയുധങ്ങളുടെ സംഹാര ശേഷി വ്യക്തമാക്കുന്ന പ്രദർശനത്തോടെയാകും പരിശീലനത്തിന് തിരശ്ശീല വീഴുക. പരിശീലനത്തിൽ പെങ്കടുക്കുന്നതിനുള്ള ബ്രിട്ടീഷ് സൈന്യത്തിെൻറ കവചിത വാഹനങ്ങളും ഹെലികോപ്ടറുകളും മറ്റു പടക്കോപ്പുകളും ഒമാനിലെത്തിയിട്ടുണ്ട്. കപ്പൽമാർഗം ദുകം തുറമുഖത്താണ് ഇവ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.