???????????? ???????????? ???? ?????????????????????????

ക്രെ​യി​നി​ൽ കു​ടു​ങ്ങി​യ വി​ദേ​ശതൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി

മ​സ്​​ക​ത്ത്​: നി​ർ​മാ​ണ സ്​​ഥ​ല​ത്തെ ക്രെ​യി​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നി​ടെ ​പ​രി​ക്കേ​റ്റ​യാ​ളെ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ഗാ​ല വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം. പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന്​ ഉ​യ​ര​ത്തി​ലു​ള്ള ക്രെ​യി​നി​ൽ​നി​ന്ന്​ ഇ​യാ​ൾ​ക്ക്​ താ​ഴെ​യി​റ​ങ്ങാ​ൻ സാ​ധി​ക്കാ​തെ വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ്​ സ്​​ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം ഹൈ​ഡ്രോ ഇ​ല​ക്​​ട്രി​ക്​ സ്​​റ്റെ​യ​ർ​കേ​സ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സാ​മാ​ന്യം ന​ല്ല പ​രി​ക്കേ​റ്റ വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.