സലാല: ദോഫാർ ഗവർണറേറ്റിലെ റബ്കൂത് മേഖലയിൽ ഒമാൻ-ബഹ്റൈൻ സംയുക്ത സേനാഭ്യാസം സംഘടിപ്പിച്ചു. അറേബ്യൻ ടൈഗർ/4 എന്നു പേരിട്ട അഭ്യാസ പ്രകടനത്തിൽ റോയൽ ആർമി ഒാഫ് ഒമാെൻറ സൗത് ഒമാൻ റെജിമെൻറും ബഹ്റൈൻ ഡിഫൻസ് ഫോഴ്സിെൻറ റോയൽ ഷോക്ക് ട്രൂപ്പുമാണ് പെങ്കടുത്തത്. റോയൽ എയർഫോഴ്സ് ഒാഫ് ഒമാൻ, സുൽത്താൻ ഒാഫ് ഒമാൻ പാരച്യൂട്ട്സ്, എസ്.എ.എഫ് എൻജിനീയറിങ് എന്നിവയും സഹകരിച്ചു.
റോയൽ ആർമി ഉദ്യോഗസ്ഥരുടെ പരിശീലന മികവ് വർധിപ്പിക്കുന്നതിനുള്ള പ്രതിവർഷ പരിശീലന പരിപാടികളുടെ ഭാഗമായാണ് സേനാഭ്യാസം സംഘടിപ്പിച്ചത്. റോയൽ ആർമി ഒമാൻ 11ാം ഇൻഫെൻററി ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ മൻതരി, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് 22ാം റോയൽ േഷാക്ക് ട്രൂപ് കമാൻഡർ ബ്രിഗേഡിയർ സലാഹ് ബിൻ അലി അൽ സദാ അടക്കം ഇരു സേനകളിലെയും ഉന്നത ഉദ്യോഗസ്ഥർ പരിശീലനത്തിെൻറ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.