Posted On
date_range Updated On
date_range മസ്കത്തിൽ കൊല്ലം സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മസ്കത്ത്: കൊല്ലം സ്വദേശിയെ സുവൈഖിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുന്നത്തൂർ മാമ്പുഴ രതീഷ് ഭവനിൽ രവീന്ദ്രൻ പിള്ളയുടെ മകൻ രതീഷ് (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കൂടെ താമസിക്കുന്നവർ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
രതീഷ് ജോലിയിൽനിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു. നേരത്തേ ദുബൈയിലും ഖത്തറിലുമായി ജോലി ചെയ്തിരുന്ന ഇയാൾ ഇലക്ട്രീഷ്യൻ വിസയിൽ രണ്ടുമാസം മുമ്പാണ് ഒമാനിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്ദിരയാണ് മാതാവ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.