മസ്കത്ത്: മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച് കമ്പനിയുടെ 18ാമത് ശാഖ സിനാവ് ലുലുവിൽ തുറന്നു. മുസ്തഫ സുൽത്താൻ ഗ്രൂപ് വൈസ് ചെയർമാൻ അക്ബർ മുസ്തഫ എ.ആർ സുൽത്താൻ ഉദ്ഘാടനം ചെയ്തു. യൂസുഫ് അക്ബർ മുസ്തഫ സുൽത്താൻ, മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച് ജനറൽ മാനേജർ പി.കെ സുബുധി, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ അബ്ദുൽ നജീം ഷാ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനങ്ങളിൽ ഒന്നായ മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ 28 വർഷമായി ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് രാജ്യത്തിെൻറ വിവിധയിടങ്ങളിലെ ശാഖകളുണ്ട്. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശുമടക്കം വിവിധ രാഷ്ട്രങ്ങളിലേക്ക് പണമയക്കാൻ ഇവിടെ സൗകര്യമുണ്ട്. വിവിധ രാഷ്ട്രക്കാരായ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസമാണ് തങ്ങളുടെ കരുത്തെന്ന് മുസ്തഫ സുൽത്താൻ ഗ്രൂപ് വൈസ് ചെയർമാൻ അക്ബർ മുസ്തഫയും മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച് ജനറൽ മാനേജർ പി.കെ സുബുധിയും പറഞ്ഞു.
സിനാവ്, മുദൈബി പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് പണമയക്കുന്നതിെനാപ്പം കറൻസി മാറ്റിയെടുക്കുന്നതിനും ഇവിടെ സൗകര്യമുണ്ടാകും. ബ്രാഞ്ച് മാനേജർ രാം കുമാർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തവർക്ക് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.