മസ്കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി ഇൗ വർഷം 60,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. ജി.സി.സിയിലെയും ഫാർ ഈസ്റ്റിലെയും 60,000 പേർ ഗുണഭോക്താക്കളാകും. സമാന മനസ്കരായ നിരവധി സംഘടനകളും സ്ഥാപനങ്ങളും
കൂട്ടായ്മകളുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക. ഒമാനിൽ റൂവി സ്ട്രീറ്റിൽ 4500 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് 30 ദിവസത്തെ റമദാനിലെ നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങളൊരുക്കാനുള്ള ഭക്ഷ്യപദാർഥങ്ങളും ഗ്രൂപ് വിതരണം ചെയ്യും. റൂവിയിൽ ഇത്തരത്തിലുളള 1,500 കിറ്റുകളും സൊഹാർ, സലാല എന്നിവിടങ്ങളിൽ 500 വീതം കിറ്റുകളും വിതരണം ചെയ്യും.
യു.എ.ഇയില്‍ 42,500 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. ഷാര്‍ജ ചാരിറ്റി ഇൻറര്‍നാഷനല്‍, എമിറേറ്റ്സ് റെഡ് ക്രെസൻറ്, അല്‍ റഹ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ്, ദുബൈ കെ.എം.സി.സി, വിവിധ ലേബര്‍ ക്യാമ്പുകൾ, മസ്ജിദുകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് റമദാന് മാസമുടനീളം ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ഖത്തറിൽ റമദാനിൽ 1500 തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ ഗ്രൂപ് വിതരണം ചെയ്യും.
ബഹ്റൈനിൽ വിവിധ ലേബർ ക്യാമ്പുകളിലായി 4500 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. മുൻ വർഷങ്ങളിലെന്നപോലെ ഡിസ്കവറി ഇസ്ലാം, അൽ ഹിദായ സെൻറർ, ഫ്രൻഡ്ഷിപ് സൊസൈറ്റി ഫോർ ബ്ലൈൻഡ്സ്, യു.സി.ഒ പാരൻറ്സ് കെയർ എന്നിവയുമായി സഹകരിച്ചാണ് ബഹ്റൈനിൽ ഇത്തവണയും റമദാനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കുവൈത്തിൽ 3,000 തൊഴിലാളികൾക്കാണ് ഇത്തവണ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ, കുവൈത്ത് കെ.എം.സി.സി, കുവൈത്ത് ഇസ്ലാമിക് ഗ്രൂപ് തുടങ്ങിയ സമാന മനസ്കരായ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുവൈത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സിംഗപ്പൂരിലും മലേഷ്യയിലും ഇഫ്താർ കിറ്റ് വിതരണം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.