മത്ര: ഇക്കുറിയും മുടക്കമില്ലാതെ വാദി കബീർ സെക്കന് സാക്ക ബലദിയ ക്യാമ്പിലെ ഇഫ്താര്‍. എല്ലാ വര്‍ഷവും റമദാൻ മുഴുവനും ഇവിടെ വിപുലമായ ഇഫ്താര്‍ നടന്നുവരുന്നു. മസ്കത്ത് നഗരസഭയിലെ ക്ലീനിങ് സെക്ഷൻ തൊഴിലാളികളാണ് തിളക്കമുള്ള ഈ ഇഫ്താറിെൻറ നടത്തിപ്പുകാർ. പൊതുജനങ്ങളും തൊഴിലാളികളും വഴിയാത്രക്കാരുമടക്കം ദിനേന നൂറുകണക്കിനാളുകള്‍ ഇൗ ഇഫ്ത്താർ ഉപയോഗപ്പെടുത്തിവരുന്നു. ചുരുങ്ങിയ വരുമാനമുള്ള തൊഴിലാളി കൂട്ടായ്മ തങ്ങളുടെ പരിമിതികള്‍ മറികടന്ന് മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് ഈ ഇഫ്താറിെൻറ ഏറ്റവും വലിയ സവിശേഷത.
എ.സി. മൂസ, റഊഫ്, അലാവുദീൻ, പർവേഷ്, നജീബ് എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.