മസ്കത്ത്: താൽക്കാലികമായി വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. റമദാൻ ആയതോടെ പാർട്ട്ടൈം ജീവനക്കാരെ നിയമിക്കുന്ന പ്രവണത വ്യാപകമാകുന്നത് മുൻനിർത്തിയാണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. താൽക്കാലിക വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള പരസ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും ഷോപ്പിങ് സെൻററുകൾക്ക് മുന്നിലുമെല്ലാം വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തൊഴില്‍ നിയമം ആര്‍ട്ടിക്ക്ള്‍ 18 പ്രകാരം രണ്ടുവര്‍ഷത്തെ കരാറിൽ മാത്രമാണ് വീട്ടുജോലിക്കാരെ നിയമിക്കാന്‍ സാധിക്കുക. ഇതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നിയമ ലംഘനമാണ്. ഒളിച്ചോടിയവരും ഫ്രീവിസയിലുള്ളവരുമൊക്കെയാണ് ഇത്തരത്തിൽ പാർട്ട്ടൈം ജോലിക്ക് നിയമിക്കുന്നത്. ഒളിച്ചോടിയവർക്ക് അഭയവും തൊഴിലും നൽകുകയാണ് തൊഴിലുടമകൾ ചെയ്യുന്നത്. ഇത് ശിക്ഷാർഹമാണ്. ഇത് കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വര്‍ഷം മുഴുവന്‍ വീട്ടുജോലിക്കാരെ നിര്‍ത്തേണ്ട സാഹചര്യമില്ലാത്ത സ്വദേശികളാണ് ഇങ്ങനെ പാർട്ട്ടൈം ആളുകളെ വെക്കുന്നത്. വീട്ടിലുള്ളവര്‍ക്ക് റമദാനിൽ വിശ്രമം നൽകണമെന്നുമാണ് ഇവരുടെ ന്യായവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.