മസ്കത്ത്: ജൂൺ അവസാനത്തോടെ ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 16.2 ലക്ഷത്തിലെത്തി. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് വാഹനങ്ങളുടെ എണ്ണത്തിലെ വർധന വ്യക്തമാക്കിയിട്ടുള്ളത്.
ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 79.6 ശതമാനവും സ്വകാര്യ രജിസ്ട്രേഷനുള്ളതാണ്. ഇത് ആകെ 12.9 ലക്ഷമായി ഉയർന്നപ്പോൾ വാണിജ്യ രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 2.37 ലക്ഷമായി. അതേസമയം, ടാക്സി വാഹനങ്ങളുടെ എണ്ണം 27,983 ആണ്. വാടക വാഹനങ്ങളുടെ എണ്ണം 30,856 ആയിട്ടുണ്ട്. സർക്കാർ വാഹനങ്ങളുടെ എണ്ണം 11,832ഉം രജിസ്റ്റർ ചെയ്ത ബൈക്കുകൾ 6758ഉം ആണ്.
ഡ്രൈവിങ് ഇൻസ്ട്രക്ഷൻ വാഹനങ്ങളുടെ എണ്ണം 5564ഉം താൽക്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം (താൽക്കാലിക പരിശോധന, കയറ്റുമതി, ഇറക്കുമതി) 8556ഉം ആയിട്ടുണ്ടെന്നും കണക്കുകളിൽ പറയുന്നു. കൂടാതെ, ട്രാക്ടറുകളുടെ എണ്ണം 1275ഉം നയതന്ത്ര സ്ഥാപന രജിസ്ട്രേഷനുള്ള വാഹനങ്ങൾ 844ഉം ആണ്.
മൂന്നു ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളുടെ എണ്ണം 14.6 ലക്ഷവും 10 ടണ്ണിനു മുകളിൽ ഭാരമുള്ളവ 71,931ഉം 3-7 ടണ്ണിനിടയിൽ 47,865ഉം 7-10 ടണ്ണിനിടയിൽ 38,070ഉം ആണ് വാഹനങ്ങളുടെ തൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.