ഒമാനിൽ വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ അനുമതി നൽകിയിട്ടില്ല -എഫ്.എസ്.എ

മസ്കത്ത്: ഒമാനിൽ വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ വധിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ്.എസ്.എ). ചില ഇൻഷുറൻസ് കമ്പനികൾ വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ വർധിപ്പിച്ചതായി സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചില ഇൻഷുറൻസ് കമ്പനികൾ വാഹന ഇൻഷുറൻസിന്റെ ഏറ്റവും കുറഞ്ഞ പ്രീമിയം വിലയിൽ വർധനവ് വരുത്തിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഉചിതവും സുരക്ഷിതവുമായ പരിധിക്കുള്ളിൽ വിലസ്ഥിരത നിലനിർത്താൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് എഫ്.എസ്.എ പ്രസ്താവനയിൽ പറഞ്ഞു.

ഇൻഷുറൻസ് കമ്പനികൾ നടത്തുന്ന ഏതൊരു താരിഫ് മാറ്റങ്ങളും അതോറിറ്റിയെ മുൻകൂട്ടി അറിയിക്കണം. ഇൻഷുറൻസ് മേഖലയെക്കുറിച്ചുള്ള കൃത്യമായ അപ്‌ഡേറ്റുകൾക്കായി എല്ലാ പോളിസി ഉടമകളോടും പൊതുജനങ്ങളോടും അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരണമെന്ന് അതോറിറ്റി അഭ്യാർഥിച്ചു.

തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം ആഗസ്റ്റ് ഒന്ന് മുതൽ മൂന്നിരട്ടിയായി വർധിക്കാൻ പോകുകയാണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

Tags:    
News Summary - Oman: FSA not allowing increase in vehicle insurance premiums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.