മസ്കത്ത്: സർക്കാർ മേഖലയിലെ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന നടപടികൾ ഉൗർജിതമാക്കണമെന്ന് കാട്ട ി ധനകാര്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. സ്വദേശിവത്കരണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നാണ് 14ാം നമ്പർ സർക്കുലർ നിർദേശിക്കുന്നത്.
വിവിധ തലങ്ങളിലെ ജോലികളിൽ കൃത്യമായ സമയപരിധി നിശ്ചയിച്ച് വേണം സ്വദേശികളെ നിയമിക്കാൻ. നേതൃ തസ്തികകൾ, സൂപ്പർവൈസറി തസ്തികകൾ എന്നിവയിലും സ്വദേശിവത്കരണം വേഗത്തിൽ നടപ്പാക്കണമെന്ന് സർക്കുലറിൽ പറയുന്നു.
സ്വദേശി തൊഴിൽസേനയുടെ മികവ് വർധിപ്പിക്കാനും അതുവഴി വിവിധ മേഖലകളിലെ സമഗ്ര വികസനത്തിന് അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതികളുടെ ഭാഗമായാണ് സ്വദേശിവത്കരണത്തിനുള്ള നിർദേശം.
തൊഴിൽ അന്വേഷിക്കുന്ന സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സർക്കാർ കമ്പനികൾ ഒരുക്കണം. സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച ചെലവുകൾ അടുത്ത വർഷത്തെ ബജറ്റിൽ ഉൾക്കൊള്ളിക്കും. അതിനായുള്ള നിർദേശങ്ങൾ ഇൗ വർഷം ജൂലൈക്കുള്ളിൽ സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.