Posted On
date_range Updated On
date_range സീബിൽ ഗോഡൗണിൽ തീപിടിത്തം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബിലെ ഒരു ഗോഡൗണിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തീ നിയന്ത്രണവിധേയമാക്കാൻ ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സംഘങ്ങൾ സ്ഥലത്തെത്തി.
തീപിടിത്തത്തിന്റെയും ശക്തമായ തീ ജ്വാലകൾക്കിടയിൽ നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് അഗ്നിശമന സേന പ്രവർത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു.
തീപിടിത്ത കാരണം സംബന്ധിച്ചോ നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങൾ അറിവായിട്ടില്ലെന്നും ഇതുവരെ ആളപായങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.