സലാല: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 26ാമത് ചരമ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി സലാല അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സലാല സെൻററിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സന്തോഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡൻറ് എൻ.കെ. മോഹൻദാസ്, ഡി. ഹരികുമാർ, ശ്രീകുമാർ ഓച്ചിറ, റഫീഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സോമൻ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി പ്രവർത്തകർ സംബന്ധിച്ചു.
മസ്കത്ത്: മസ്കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. വാദികബീറിൽ നടന്ന സർവമത പ്രാർഥനയിലും അനുസ്മരണ യോഗത്തിലും എം.പി.സി.സി ഭാരവാഹികളും അംഗങ്ങളും പെങ്കടുത്തു. ജിജി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തെ കുറിച്ചും പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.