മസ്കത്ത്: ചെറിയ പെരുന്നാൾ നമസ്കാരത്തിന് ഒമാെൻറ വിവിധയിടങ്ങളിൽ ഇൗദ്ഗാഹുകൾ ഒരുങ്ങി. മലയാളി കൂട്ടായ്കളുടെ നേതൃത്വത്തിൽ ഇൗദ്ഗാഹുകൾക്ക് ഒപ്പം മസ്ജിദുകളിലും പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇൗദ്ഗാഹുകളിലെല്ലാം സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒമാനിലെ ഏറ്റവും വലിയ ഇൗദ്ഗാഹായ ഗാല ഇൗദ്ഗാഹിന് ആർ.യൂസുഫ് നേതൃത്വം നൽകും. ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ (സുബൈർ ആേട്ടാമോട്ടീവിന് എതിർവശം) 6.10ന് നമസ്കാരം ആരംഭിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഐ.എം.ഐ സലാല ഒരുക്കുന്ന ‘സലാല ഈദ് ഗാഹിന് ’ യുവ പണ്ഡിതനും വാഗ്മിയുമായ കെ.സലാഹുദ്ദീൻ, അബുദാബി നേതൃത്വം നൽകും. ദോഫാർ ക്ലബ്ബ് ഗ്രൗണ്ടിൽ 7.30 ന് നമസ്കാരം നടക്കും.
സീബ് അൽ ആമരി സെൻററിൽ (ഒമാൻ ഒായിലിന് പിൻവശം): ഷക്കീൽ ഹസൻ- 6.10
ഖദറ ഫുട്ബാൾ മൈതാനി: അബ്ദുൽ അസീസ് വയനാട് -6.00
ബർക്ക സൂഖ് റോഡ് അൽ അബീർ ഷോപ്പിങ്ങിന് പിൻവശമുള്ള ഫുട്ബാൾ മൈതാനി: നൗഷാദ് അബ്ദുള്ള എടപ്പാൾ- 6.00
മുസന്ന ഫുട്ബാൾ സ്റ്റേഡിയം: ഫജ്റുസ്വാദിഖ്-6.00
ബുആലി അൽ വഹ്ദ സ്റ്റേഡിയം: ഒ.പി അലി - 6.45
പെരുന്നാൾ നമസ്കാരം
മസ്കത്ത് സുബൈർ മസ്ജിദ് (സുബൈർ മ്യൂസിയത്തിന് സമീപം): അബ്ദുല്ല അൻവർ ബാഖവി -7:00
ഖാബൂറ ചെറിയ പള്ളി: അബ്ദുൽ ലത്തീഫ് ജിനാനി (കടയ്ക്കൽ) -6.10
ബുറൈമി മാർക്കറ്റ് പള്ളിയിൽ 6:45ന് നമസ്കാരം
ഇന്ത്യൻ ഇസ്ലാഹി സെൻറർ ഇൗദ്ഗാഹ്
മസ്കത്ത്: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഒമാൻ ആഭിമുഖ്യത്തിൽ നാലിടങ്ങളിൽ ഇൗദ്ഗാഹുകൾ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റൂവി ഫാമിലി ഹൈപ്പര്‍ മാർക്കറ്റ് കോമ്പൗണ്ടില്‍ നടത്തി വരാറുള്ള ഈദ്ഗാഹ്, കറാമ ഹൈപ്പര്‍ മാർക്കറ്റ് കോമ്പൗണ്ട് (റൂവി) യിലേക്ക് മാറ്റി. 6.10നാരംഭിക്കുന്ന നമസ്കാരത്തിനും ഖുത്തുബക്കും ഷെമീര്‍ ചെന്ത്രാപ്പിന്നി നേതൃത്വം നൽകും. വാദികബീർ ഇബ്നു ഖൽദൂൻ സ്കൂൾ ഗ്രൗണ്ടിൽ 6.10ന് നമസ്കാരമാരംഭിക്കും. അബ്ദുൽറസാഖ് പാലക്കാട് നേതൃത്വം നൽകും. സീബ് സ്പോർട്സ് ക്ലബ് മൈതാനിയിൽ (അൽ ഖൂദ് ബദർ അൽ സമാ ഹോസ്പിറ്റലിന് സമീപം) 6.25ന് നമസ്കാരമാരംഭിക്കും. ഹാഫിസ് അൻവാറുൽ ഹഖ് നേതൃത്വം നൽകും. സുവൈഖ് ഷാഹി ഫുഡ്സ് മൈതാനിയിൽ 6.40ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് സഫറുദ്ദീൻ മാഹി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.