ജെബിൻ ജെയിംസ്
മസ്കത്ത്: ഒമാനിൽ ട്വന്റി20 മത്സരങ്ങളിൽ അപൂർവമായി കാണാറുള്ള സെഞ്ച്വറിക്ക് അമീറാത്തിലെ മുനിസിപ്പാലിറ്റി ഗ്രൗണ്ട് കഴിഞ്ഞ വാരാന്ത്യം സാക്ഷ്യം വഹിച്ചു. അതും ഒരു മലയാളിയിലൂടെ.
അൽ നൂഹ ബൗഷർ സ്പോർട്സ് ക്ലബ് ടീമിന്റെ ക്യാപ്റ്റനും ടോപ് ഓർഡർ ബാറ്ററുമായ തൃശൂർകാരൻ ജെബിൻ ജെയിംസ് ആണ് 60 ബാളിൽ 111 റൺസെടുത്ത് ചരിത്രം സൃഷ്ടിച്ചത്. 14 ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു ജെബിന്റെ അപരാജിത ഇന്നിങ്സ്.
ഒമാൻ ലീഗിലെ ഐ ഡിവിഷൻ ട്വന്റി20 മത്സരത്തിൽ അൽ നൂഹ ബോഷർ സ്പോർട്സ് ക്ലബ് ജെബിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ശക്തരായ സ്പാർഷ് പേൾ നൈറ്റിനെ 17 റൺസിന് തോൽപിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അൽ നുഹ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്തു.
ഗുരൺഷ് സിങ് (56 റൺസ്), സഞ്ജയ് (28 റൺസ്) എന്നിവർ ജെബിന് മികച്ച പിന്തുണ നൽകി. 212 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ സ്പാർഷ് പേൾ നൈറ്റ് ബാറ്റർമാർക്ക് 194 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.