Posted On
date_range Updated On
date_range ഒമാന്‍ മരുഭൂമി മാരത്തണ്‍ ഇന്നു മുതല്‍
മസ്കത്ത്: ഒമാന്‍ മരുഭൂമി മാരത്തൺ ശനിയാഴ്ച മുതൽ ബിദിയയിലെ അല്‍ വാസല്‍ ഗ്രാമത്തില്‍ നടക്കും. നാലു ഘട്ടങ്ങളിലായി 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരം. 24 വരെ നടക്കുന്ന മത്സരത്തിൽ ഒമാനില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള താരങ്ങള്‍ പങ്കെടുക്കും. 47 കിലോമീറ്റര്‍, 55 കിലോമീറ്റര്‍, 42 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയായിരിക്കും മത്സരത്തിന്റെ ഓരോ ഘട്ടത്തിലെയും ദൂരം. മരുഭൂപ്രദേശങ്ങളില് ചൂട് കുറയുന്ന സമയമാണ് മാരത്തണ്‍ അരങ്ങേറുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയം ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ശരാശരി താഴ്ന്ന താപനില 17.3 ഡിഗ്രി സെല്‍ഷ്യസും ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.