മസ്കത്ത്: ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 250 പിന്നിട്ടു. വെള്ളിയാഴ്ച 21 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 252 ആയാണ് ഉയർന്നത്. ഇതിൽ 57 പേർ സുഖം പ്രാപിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. മസ്കത്ത് മേഖല തന്നെയാണ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 186 ആയി ഉയർന്നു.
ഇതിൽ 29 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. ഒമാനിൽ റിപ്പോർട്ട് ചെയ്ത ഏക കോവിഡ് മരണം മസ്കത്ത് മേഖലയിൽ നിന്നാണ്. ദാഖിലിയ മേഖലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 21 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 11 പേർക്ക് സുഖപ്പെടുകയും ചെയ്തു. വടക്കൻ ബാത്തിനയിലെ രോഗ ബാധിതർ 19 ആയി. ഇതിൽ 13 പേർ സുഖപ്പെട്ടിട്ടുണ്ട്. തെക്കൻ ബാത്തിനയിലെ 12 അസുഖ ബാധിതരിൽ ഒരാൾ സുഖപ്പെട്ടു. അടുത്ത സ്ഥാനത്തുള്ള ദോഫാറിൽ അസുഖബാധിതരായ എട്ടുപേരും ചികിത്സയിലാണ്.
തലശേരി സ്വദേശിയും മകനും പിന്നെ ഇവരുടെ ബന്ധുവായ മലയാളിയുമടക്കം നാല് ഇന്ത്യക്കാരാണ് അസുഖ ബാധിതരായി ഉള്ളത്. അസുഖ ബാധിതരുടെയെല്ലാം ആരോഗ്യ നില ഭദ്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗത്തിെൻറ വ്യാപനം തടയാൻ സാമൂഹിക അകലം കർശനമായും പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.