Posted On
date_range Updated On
date_range 198 പേർക്കുകൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ 198 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,34,524 ആയി. 95 പേർക്കാണ് ഏറ്റവും ഒടുവിൽ രോഗം ഭേദമായത്.
ഇതോടെ രോഗമുക്തരുടെ എണ്ണം 1,26,949 ആയി. മൂന്നു പേർകൂടി മരിച്ചു. 1532 പേരാണ് ആകെ മരിച്ചത്. 11 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 22 പേർ തീവ്രപരിചരണ
വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 135 പേരും മസ്കത്തിലാണുള്ളത്. മസ്കത്ത്-45, സീബ്-44, ബോഷർ-28, മത്ര-14, അമിറാത്ത്-നാല് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.