ദോ​ഫാ​ർ, അ​ൽ​വു​സ്​​ത, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത 

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ട​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്താ​യി റാ​സ്​ മ​ദ​റ്​​ക്ക​യി​ൽ​നി​ന്ന്​ 450 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ്​ ന്യൂ​ന​മ​ർ​ദ​ത്തി​​​​െൻറ സ്​​ഥാ​നം. ഉ​പ​രി​ത​ല​ത്തി​ലെ കാ​റ്റി​​​​െൻറ വേ​ഗ​ത​യാ​ക​െ​ട്ട 15 മു​ത​ൽ 20 നോ​ട്ട്​ വ​രെ​യാ​ണ്. ന്യൂ​ന​മ​ർ​ദ​ത്തി​​​​െൻറ ഫ​ല​മാ​യി തെ​ക്ക​ൻ ഒ​മാ​നി​ൽ ഇ​ന്ന്​ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു. തെ​ക്ക​ൻ ശ​ർ​ഖി​യ, ദോ​ഫാ​ർ, അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മൂ​ന്ന്​ ദി​വ​സ​ത്തേ​ക്ക്​ ഒ​റ്റ​പ്പെ​ട്ട ചെ​റി​യ മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത​യു​ള്ള​ത്. കാ​റ്റി​​​​െൻറ ഫ​ല​മാ​യി ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും. മൂ​ന്ന്​ മു​ത​ൽ നാ​ല്​ മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ലാ​വ​സ്​​ഥാ മാ​റ്റ​ങ്ങ​ൾ സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ച്ച്​ വ​രു​ക​യാ​ണെ​ന്നും ഒൗ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - oman climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.