മസ്കത്ത്: കൊലപാതകത്തിനും കേസ് മറച്ചുവെച്ചതിനും സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പൗരനെ കൊലപ്പെടുത്തിയതിന് വടക്കൻ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഖാബൂറ വിലായത്തിൽനിന്ന് പ്രതിയെ പിടികൂടുന്നത്.
കൊലപാതകം നടത്തിയ ശേഷം മൃതദേഹം മറവ് ചെയ്തു.അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഇദ്ദേഹം ശ്രമിച്ചിരുന്നു.നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.