representational image
Posted On
date_range Updated On
date_range ഒമാൻ: മലമുകളിൽനിന്ന് വീണ് കുട്ടിക്ക് പരിക്ക്
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ മലമുകളിൽനിന്ന് കാൽവഴുതി വീണ് പരിക്കേറ്റ കുട്ടിയെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചു. വാദി ബനി ഔഫ് മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അൽ റുസ്താഖ് ആശുപത്രിയിലേക്കാണ് ചികിത്സക്കായി എത്തിച്ചത്.
കനത്ത മഴകാരണം പ്രദേശത്ത് വാദികളും മറ്റും കവിഞ്ഞൊഴുകുകയാണ്. ഇതുമൂലം റോഡുമാർഗമുള്ള ഗതാഗതം പ്രയാസത്തിലായതിനാലാണ് കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.