മസ്കത്ത്: മത്സരയോട്ടത്തിന് ഉപയോഗിക്കുന്ന ഒമാനി ഒട്ടകത്തെ യു.എ.ഇ സ്വദേശി സ്വന്തമാക്കിയത് 2.72 ലക്ഷം റിയാലിന്. സൊഹാറിലെ മുഹമ്മദ് അൽ ഫാർസിയുടെ ഉടമസ്ഥതയിലുള്ള മർസൂഖ് എന്ന ആൺ ഒട്ടകത്തെ യു.എ.ഇ സ്വദേശിയായ ഒട്ടക വളർത്തുകാരൻ അലി അൽ സുവൈദിയാണ് മോഹവില നൽകി സ്വന്തമാക്കിയത്. 20 വർഷത്തിനുള്ളിൽ ഒരു ഒമാനി ഒട്ടകത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇതെന്ന് യു.എ.ഇയിൽനിന്നുള്ള ‘ദി നാഷനൽ’ റിപ്പോർട്ട് ചെയ്തു. നവംബറിൽ സൊഹാറിൽ നടന്ന ഒട്ടകയോട്ട മത്സരത്തിലാണ് സുവൈദിയുടെ ശ്രദ്ധ മർസൂഖിൽ പതിയുന്നത്. ഒന്നാമെതത്തിയ മർസൂഖിന് അേന്ന സുവൈദി വില പറഞ്ഞിരുന്നെങ്കിലും കുറവായിരുന്നതിനാൽ താൻ സമ്മതിച്ചില്ലെന്ന് മുഹമ്മദ് അൽ ഫാർസി പറഞ്ഞു.
തുടർന്ന് മടങ്ങിപ്പോയ സുവൈദി കൂടുതൽ തുക വാഗ്ദാനം ചെയ്ത് കഴിഞ്ഞയാഴ്ച സമീപിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു. ഷാർജ സ്വദേശിയായ സുവൈദി മത്സരയോട്ടത്തിലെ മികവ് മാത്രം കണക്കിലെടുത്താണ് മർസൂഖിനെ റെക്കോഡ് വില നൽകി സ്വന്തമാക്കിയതെന്ന് മുഹമ്മദ് അൽ ഫാർസി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാർച്ചിൽ സൂറിൽ നടന്ന മത്സരത്തിലും ഇവൻ ഒന്നാമെതത്തിയിരുന്നു. 1997ൽ രണ്ട് മത്സരങ്ങളിൽ വിജയിച്ച ഒമാനി ഒൗട്ടകത്തെ സൗദി സ്വദേശി 1.97 ലക്ഷം റിയാലിന് സ്വന്തമാക്കിയിരുന്നു. ഇൗ റെക്കോഡ് ആണ് മർസൂഖ് തകർത്തത്.
ഒരു ഡസനിലധികം ഒട്ടക ട്രാക്കുകൾ ഉള്ള ഒമാനിൽ മികച്ചയിനത്തിൽപെട്ട ധാരാളം ഒട്ടകങ്ങളുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് വില കുറവുമായതിനാൽ നല്ലയിനത്തിൽപെട്ട ഒട്ടകങ്ങളെ വാങ്ങാൻ ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർ ഒമാനിൽ എത്താറുണ്ട്. വളർത്തുന്നതിെൻറ വിലയിലെ കുറവാണ് ചെലവിലും പ്രതിഫലിക്കുന്നത്. സൗദി കഴിഞ്ഞാൽ ഏറ്റവും വലിയ ജി.സി.സി രാഷ്ട്രമായ ഒമാനിലെ ചെറുനഗരങ്ങളിലായി മത്സര ആവശ്യത്തിന് ഉപയോഗിക്കുന്ന ഒട്ടകങ്ങളെ വളർത്തുന്ന നിരവധി പേരുണ്ട്. പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും ഭാഗമാണെന്നതിനാൽ ഒട്ടകയോട്ട മത്സരങ്ങൾക്ക് ഒമാനികൾ വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്.
സർക്കാറും ഇൗ മേഖലക്ക് അർഹമായ പരിഗണന നൽകുന്നുണ്ട്. 2003ൽ ഒട്ടക മത്സരങ്ങളുടെ ട്രാക്കുകളുടെ അറ്റകുറ്റപ്പണിക്കായി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഒരു ദശലക്ഷത്തോളം റിയാലാണ് നീക്കിവെച്ചത്. ഒരു മത്സരത്തിലെ വിജയിക്ക് ശരാശരി പതിനായിരം റിയാലാണ് സമ്മാനമായി ലഭിക്കുന്നത്. മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലെ സമ്മാനത്തുകയുമായി താരതമ്യപ്പെടുത്തുേമ്പാൾ 30 ശതമാനം മാത്രമാണ് ഇൗ തുകയെങ്കിലും ഒമാനികൾ ഏറെ ആവേശത്തോടെയാണ് ഇൗ കായികയിനത്തെ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.