മസ്കത്ത്: എട്ട് രാജ്യങ്ങളിൽ നിന്ന് ജീവനുള്ള പക്ഷികൾ (ലൈവ് ബേർഡ്സ്), അവയുടെ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ച് ഒമാൻ. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഇത് സംബന്ധിച്ച മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു.
ആസ്ത്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റ്, ലൈബീരിയയിലെ ബോങ് കൗണ്ടി, തുർക്കിയിലെ കെയ്സേരി പ്രവിശ്യ, തായ്വാനിലെ ചാങ്ഹുവ, ചിയായി, തൈനാൻ, യുൻലിൻ പ്രവിശ്യകൾ, പോളണ്ടിലെ മസോവിയ, വാർമിയൻ-മസൂറിയ, പോമറേനിയ, ഗ്രേറ്റർ പോളണ്ട് എന്നിവിടങ്ങൾ, ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സ്റ്റേറ്റ്, അൽബേനിയയിലെ ഡ്യൂറസ് പ്രവിശ്യ, ഫിലിപ്പീൻസിലെ പമ്പാംഗ, കാമറൈൻസ് സുർ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതിക്ക് വിലക്ക്. വെറ്ററിനറി അതോറിറ്റി ശിപാർശ ചെയ്ത നിരോധനം, ആരോഗ്യ അപകടസാധ്യതകൾ ഇല്ലാതാകുകയും നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ഔപചാരിക തീരുമാനം എടുക്കുകയും ചെയ്യുന്നതുവരെ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.