Posted On
date_range Updated On
date_range ഇന്ത്യൻ സെക്ടറുകളിൽ സർവിസ് വർധിപ്പിച്ച് ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ സെക്ടറുകളിൽ സർവിസ് വർധിപ്പിക്കാനൊരുങ്ങി ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിനേനെ ഇരട്ട സർവിസുകൾ നടത്താനാണ് ഒരുങ്ങുന്നത്. ഡൽഹിയിലേക്കുള്ള സർവിസ് ഡിസംബർ എട്ടിനും മുംബൈയിലേക്ക് 17നും തുടങ്ങുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു.
ഈ സെക്ടറിലെ യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനും വർധിച്ചുവരുന്ന ആവശ്യകതയും പരിഗണിച്ചാണ് പുതിയ സൗകര്യമൊരുക്കിയതെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.