വടക്ക്​ പടിഞ്ഞാറൻ കാറ്റ്​: ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ താപനില കുറയും

മസ്കത്ത്​: പടിഞ്ഞാറൻ-വടക്ക്​ പടിഞ്ഞാറൻ കാറ്റിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പർവ്വത പ്രദേശങ്ങളിലായിരിക്കും കൂടുതൽ തണുപ്പനുഭവപ്പെടുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ മസ്‌കത്തിൽ രാത്രി താപനില 18 ഡിഗ്രി സെൽഷ്യസ്​വരെ കുറയാൻ സാധ്യതയുണ്ട്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖ​പ്പെടുത്തിയത്​ ജബൽ ശംസിലാണ്​. 2.1 ഡിഗ്രി സെൽഷ്യസാണ്​ കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില.

സുൽത്താനേറ്റി​െൻറ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്​ പൊടിപടലത്തിനും അസ്ഥിര വസ്തുക്കൾ കാറ്റിൽ പറന്നുപോകാനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Northern governorates in Oman to witness drop in temperature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.