തുംറൈത്ത്: ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ തുംറൈത്, നോർക്ക മെഡിക്കൽ ഇൻഷൂറൻസിനെ പരിചയപ്പെടുത്തി ഓൺ ലൈൻ മീറ്റ് സംഘടിപ്പിച്ചു. നോർക്ക ക്ഷേമനിധി ഡയറക്ടർ വിൽസൺ ജോർജ് പ്രവാസികൾക്കും കുടുംബങ്ങൾക്കുമുള്ള പുതിയ മെഡിക്കൽ ഇൻഷുറൻസിനെ പരിചയപ്പെടുത്തി. ഓൺലൈനിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോക്ടർ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു.
പവിത്രൻ കാരായി, ഡോ. നിഷ്താർ ഡോ. ആരിഫ്, യു. പി. ശശീന്ദ്രൻ , പി. ജി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.പുതിയ മെഡിക്കൽ ഇൻഷുറൻസ് സാധാരണ പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ചികിത്സ വിദേശത്തുള്ള ആശുപത്രികളിലും കൂടി ഏർപ്പെടുത്തുന്നുമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ടിസ പ്രസിഡന്റ് ഷജീർ ഖാൻ സ്വാഗതവും അബ്ദുൽ സലാം നന്ദിയും പറഞ്ഞു. റസ്സൽ മുഹമ്മദ് മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.