നിതീഷ് മാണി കെ.പി.സി.സി മീഡിയ വിഭാഗം ഒമാൻ കോഒാഡിനേറ്റർ

മസ്​കത്ത്​: ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി സെക്രട്ടറി നിതീഷ് മാണിയെ കെ.പി.സി.സി മാധ്യമവിഭാഗം ഒമാൻ കോഒാഡിനേറ്ററായി നിയമിച്ചതായി മാധ്യമവിഭാഗം തലവന്മാരായ ശശി തരൂർ എം.പി, അനിൽ ആൻറണി എന്നിവർ അറിയിച്ചതായി ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദീഖ്​ ഹസൻ അറിയിച്ചു.

തദ്ദേശ ഭരണ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ നവമാധ്യമങ്ങളിൽ അടക്കം പാർട്ടിയെ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ്​ നിയമനം. ഒമാനിൽനിന്ന്​ നവ മാധ്യമങ്ങളിൽ ഇടപെടുന്ന ഒ.ഐ.സി.സി അനുഭാവികളുമായി നിതീഷ് മാണി കൂടിക്കാഴ്ച നടത്തുകയും അവർക്ക്​ നവമാധ്യമങ്ങളിലെ ഇടപെടൽ ശക്തമാക്കാൻ പരിശീലനം നൽകുകയും ചെയ്യും. നിതീഷ് മാണിയെ ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി ശങ്കർ പിള്ള കുമ്പളത്ത്, സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, മെമ്പർ ഷാജഹാൻ എന്നിവർ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.