മത്ര: മത്ര സൂഖ് കോര്‍ണീഷ് കവാടത്തിലെ കഫറ്റീരിയ നടത്തിപ്പുകാരനായ ഹസന്റെ മരണവാര്‍ത്ത മത്രയിലെ പ്രവാസികളെ കണ്ണീരിലാഴ്ത്തി. ചികിത്സാവശ്യാര്‍ഥം നാട്ടില്‍ പോയ ഹസന് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത് സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനായില്ല.
അസുഖം ഭേദമായി മത്രയിലെ ജോലിസ്ഥലത്തേക്ക് വരുമെന്ന പ്രതീക്ഷയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന രീതിയാണ് ഹസന്റേത്. തന്റെ കഫറ്റീരിയയിലേക്ക് ആവശ്യമായ സാധനങ്ങളുമായി ചിരിച്ചുകൊണ്ട് നടന്നുനീങ്ങാറുള്ള ഹസന്റെ വിയോഗവാര്‍ത്ത മത്രക്കാര്ക്ക് നൊമ്പരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.