മസ്കത്ത് പഞ്ചവാദ്യ സംഘം മനോഹരൻ ഗുരുവായൂരിന് നൽകിയ യാത്രയയപ്പ്
മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യ സംഘം കോഓഡിനേറ്ററും 20 വർഷത്തിലേറെയായി മസ്കത്ത് പഞ്ചവാദ്യ സംഘത്തെ നയിച്ചിരുന്ന മനോഹരൻ ഗുരുവായൂരിനു മസ്കത്ത് പഞ്ചവാദ്യസഘം യാത്രയയപ്പ് നൽകി. 41 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണദ്ദേഹം.
ഒമാനിലെ നിരവധി സംഘടനകളിലെ പ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, സാമൂഹ്യ സാംസാരിക പ്രവർത്തകർ, മസ്കത്ത് പഞ്ചവാദ്യ സംഘം കലാകാരന്മാർ, കുടുംംബാംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങിൽ മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ ഉപഹാരം ആശാൻ തിച്ചൂർ സുരേന്ദ്രൻ നൽകി. പ്രസിഡന്റ രതീഷ് പട്ടിയാത്ത് പൊന്നാട നൽകി ആദരിച്ചു. സെക്രട്ടറി വാസുദേവൻ തളിയാറ സ്വാഗതം പറഞ്ഞു.
വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ നേർന്നു. എം.പി.എസിലെ കലാകാരന്മാർ അവതരിപ്പിച്ച ലയവിന്യാസം ഏവർക്കും ഹ്രുദ്യമായി. എം.പി.എസിന്റെ കലാകാരന്മാർ അവതരിപ്പിച്ച മേളത്തോടുകൂടി ചടങ്ങ് അവസാനിപ്പിച്ചു. സോമസുന്ദരം പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.